Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ മൈക്രോ കണ്ടയിന്‍മെന്റ് നിയന്ത്രണം ശക്തമാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവില്‍ പുതുതായി സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും നേരിയ തോതില്‍ ഉയര്‍ന്നതോടെ നഗരത്തിലെ മൈക്രോ കണ്ടയിന്‍മെന്റ് നിയന്ത്രണം ശക്തമാക്കാന്‍ ഒരുങ്ങി ബിബിഎംപി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ബെംഗളൂരുവിലെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രി അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബിബിഎംപി ചീഫ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കോവിഡ് കേസുകള്‍ ഉയരുന്നതിനനുസരിച്ച് നഗരത്തിലെ മൈക്രോ കണ്ടയിന്‍മെന്റ് സോണുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. നിലവില്‍ 108 മൈക്രോ കണ്ടയിമെന്റ് സോണുകളാണ് നഗരത്തിലുള്ളത്. ഒരാഴ്ച മുമ്പ് 80 കണ്ടയിന്‍മെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. നഗരത്തിലെ രോഗവ്യാപനത്തോത് നിയന്ത്രിക്കാനാണ് കൂടുതല്‍ പ്രദേശങ്ങളെ മൈക്രോ കണ്ടയിന്‍മെന്റ് സോണുകളാക്കി മാറ്റുന്നത്. മഹാദേവപുര (34), ബൊമ്മനഹള്ളി (28) ഭാഗങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കണ്ടയിന്‍മെന്റ് സോണുകള്‍ ഉള്ളത്.

കഴിഞ്ഞ പത്തു ദിവസത്തിനിടെ ബിബിഎംപി പരിധിയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ 10 വാര്‍ഡുകള്‍

  • വാര്‍ഡ് നമ്പര്‍ 192- ബേഗൂര്‍
  • വാര്‍ഡ് നമ്പര്‍ 25-ഹൊറമാവു
  • വാര്‍ഡ് നമ്പര്‍ 84- ഹഗദൂരു
  • വാര്‍ഡ് നമ്പര്‍ 54- ഹുഡി- കെ.ആര്‍.പുരം
  • വാര്‍ഡ് നമ്പര്‍ 149-വരത്തൂരു
  • വാര്‍ഡ് നമ്പര്‍ 150-ബെലന്തൂരു
  • വാര്‍ഡ് നമ്പര്‍ 19- സഞ്ജയ് നഗര്‍
  • വാര്‍ഡ് നമ്പര്‍ 53- ബസവപുര
  • വാര്‍ഡ് നമ്പര്‍ 83 – കാഡുഗോഡി
  • വാര്‍ഡ് നമ്പര്‍ 184- ഉത്തരഹള്ളി

ജില്ലയില്‍ നിലവില്‍ 8467 പേരാണ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ച 426 പുതിയ കേസുകളും 9 മരണവും ജില്ലയില്‍ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,923 പരിശോധനകളാണ് നടത്തിയത്. ഒരാഴ്ചത്തെ ശരാശരി പോസ്റ്റിവിറ്റി നിരക്ക് 0.70 ശതമാനമാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.