ചിക്കനും മട്ടനും മീനും കഴിക്കുന്നതിനേക്കാള്‍ ബീഫ് കഴിക്കണം; മേഘാലയ ബിജെപി മൃഗസംരക്ഷണ വകുപ്പ് മന്ത്രി സന്‍ബോര്‍ ഷുള്ളേയ്
ഷില്ലോങ്: മട്ടണ്‍, ചിക്കന്‍ എന്നിവ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ട് മേഘാലയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി സന്‍ബോര്‍ ഷുള്ളേയ്. കഴിഞ്ഞാഴ്ചയാണ് ഇദ്ദേഹം മേഘാലയ മന്ത്രിസഭയില്‍ അംഗമായത്. ജനാധിപത്യരാജ്യത്ത് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോഴിയിറച്ചി, ആട്ടിറച്ചി, മത്സ്യം എന്നിവയേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാനാണ് ഞാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മേഘാലയയില്‍ ഗോവധം നിരോധിക്കുമെന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു ധാരണ ഉണ്ട്. അതില്ലാതാക്കാന്‍ ഈ പ്രോത്സാഹനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസമിലെ ഗോവധനിരോധനം നിയമം മേഘാലയിലേക്കു കന്നുകാലികളെ കൊണ്ടുവരുന്നതിനെ ബാധിക്കാതിരിക്കാന്‍ അസം മുഖ്യമന്ത്രി ഹിമാനന്ത ബിശ്വയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.