700 രൂപ നിക്ഷേപിച്ചാല്‍ വര്‍ഷം 312 മുട്ട; മുട്ടയൊന്നിന് 2.24 രൂപ
ചെന്നൈ: 700 രൂപ നിക്ഷേപിച്ചാല്‍ വര്‍ഷം 312 മുട്ട നല്‍കാമെന്ന തട്ടിപ്പുമായി കമ്പനി. മുട്ടയുടെ പേരില്‍ തട്ടിപ്പുമായി ഇറങ്ങിയ സംഘത്തിന്റെ കമ്പനിയും വെബ് സൈറ്റും തമിഴ്നാട് പോലീസ് പൂട്ടിച്ചു.
700 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ ആഴ്ചയില്‍ 6 മുട്ട വീതം നല്‍കും. 1400 രൂപയെങ്കില്‍ 12 മുട്ടയും 2800 രൂപയെങ്കില്‍ 24 മുട്ട വീതവും ആഴ്ചയില്‍ നല്‍കും. തമിഴ് പത്രത്തില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 5 ലക്ഷം പേര്‍ക്കു മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു എന്നറിഞ്ഞ നിരവധിയാളുകള്‍ ചുരുങ്ങിയ ദിവസത്തിനകം പദ്ധതിയില്‍ ചേര്‍ന്നു.
നിലവില്‍ വിപണിയില്‍ 5 രൂപയില്‍ കൂടുതല്‍ മുട്ടയ്ക്ക് വില ഉള്ളപ്പോഴാണ് 2.24 ന് കമ്പനി മുട്ട നല്‍കാമെന്ന് ഏറ്റത്. എന്നാല്‍ ഇതില്‍ സംശയം തോന്നി ചിലര്‍ കമ്പനി ഉടമ ശിവം നരേന്ദ്രനെ ചോദ്യം ചെയ്തു. എന്നാല്‍ നഷ്ടമില്ലാതെ എങ്ങനെ പദ്ധതി നടപ്പാക്കുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് ശിവത്തിനായില്ല. ഇതേ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.