Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ ദക്ഷിണ കന്നഡ ജില്ലയില്‍; ബെംഗളൂരു രണ്ടാമത്

ബെംഗളൂരു: കര്‍ണാടകയില്‍ ഞായറാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദക്ഷിണ കന്നഡ ജില്ലയില്‍. ബെംഗളൂരു അര്‍ബന്‍ ജില്ലയെ പിന്തള്ളിയാണ് ദക്ഷിണ കന്നഡ കേസുകളുടെ എണ്ണത്തില്‍ ഒന്നാമത് എത്തിയത്. ദക്ഷിണ കന്നഡ ജില്ലയില്‍ 410 ഉം ബെംഗളൂരു അര്‍ബനില്‍ 409 കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിലെ (1875) 43 ശതമാനവും ഈ രണ്ടു ജില്ലകളില്‍ നിന്നുമാണ്. ഉഡുപി 162, മൈസൂരു146, ഹാസന്‍ 108 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം 100 മുകളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ജില്ലകളുടെ കണക്ക്.

സംസ്ഥാനത്ത് പൊതുവെ ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തുന്ന ജില്ലയും കേസുകള്‍ സ്ഥിരികരിക്കുന്ന ജില്ലയും ബെംഗളൂരു അര്‍ബനാണ്.
ദക്ഷിണ കന്നഡയുമായി അതിര്‍ത്തി പങ്കിട്ടുന്ന കാസറഗോഡ് ജില്ലയില്‍ 707 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കേരളത്തിലാകെ 20772 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബെംഗളൂരു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളതും ദക്ഷിണ കന്നഡ ജില്ലയിലാണ് (2943). കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി. കാസറഗോഡ് ജില്ലയില്‍ നിന്നും ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍ക്കാര്‍ – സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് രണ്ടാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.