Follow the News Bengaluru channel on WhatsApp

ട്രാഫിക് സിഗ്‌നലില്‍ നൃത്തം സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ട്രാഫിക് സിഗ്‌നലിന്റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്യുകയായിരുന്ന ടെലിഫിലിം സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് (34) ആണ് അറസ്റ്റിലായത്.

ഒരു കേസിന്റെ അന്വേഷണത്തിനായി ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷവും സംഘവും കൊച്ചിയിലെത്തി മടങ്ങുന്നതിനിടയിലാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. ട്രാഫിക് സിഗ്‌നലിന്റെ തൂണില്‍ പിടിച്ച് ഒരാള്‍ നൃത്തം ചെയ്യുകയായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് സംവിധായകന്‍ വിഷ്ണുരാജാണെന്ന് മനസ്സിലായത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നു .

വിഷ്ണുവിന്റെ കൈയില്‍ നിന്നു പോലീസ് ലഹരി മരുന്ന് കണ്ടെടുത്തു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലഹരിക്കെതിരെ ഇയാള്‍ രണ്ടു ഹ്രസ്വചിത്രങ്ങളും നിര്‍മിച്ചിട്ടുണ്ട്. പുതിയ ഹ്രസ്വചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിലെ നിര്‍മാതാവിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ലഹരി ഉപയോഗിച്ചതും നൃത്തം ചെയ്തതും.

മഹാരാഷ്ട്ര റജിസ്‌ട്രേഷന്‍ ഉള്ള കാറിലായിരുന്നു യാത്ര. കാറില്‍ ഇദ്ദേഹത്തെ കൂടാതെ മോഡലായ ഒരു യുവതിയും ഭര്‍ത്താവും ഉണ്ടായിരുന്നു. ലഹരി ഉപയോഗത്തില്‍ ഇവര്‍ക്ക് പങ്കില്ലാത്തതിനാല്‍ പോലീസ് വിട്ടയച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.