Follow the News Bengaluru channel on WhatsApp

ഹോട്ടലിലെ പാചക വാതക സിലിണ്ടര്‍ അര മണിക്കൂറോളം റോഡില്‍ കിടന്നു കത്തി

കാഞ്ഞങ്ങാട് : ഹോട്ടലിലെ പാചക വാതക സിലിണ്ടര്‍ അര മണിക്കൂറോളം റോഡില്‍ കിടന്നു കത്തി. അഗ്‌നിശമന സേനയെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാഞ്ഞങ്ങാട് ഇക്ബാല്‍ റോഡിന് സമീപത്തെ ബിസ്മില്ല ഹോട്ടലില്‍ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്.

തീ പടര്‍ന്ന സിലിണ്ടര്‍ ഹോട്ടല്‍ ജീവനക്കാര്‍ റോഡിലേക്ക് ഇടുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. തീ പടര്‍ന്ന ഉടന്‍ തന്നെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ ഹോട്ടല്‍ ജീവനക്കാര്‍ വിവരമറിയിച്ചു. അഗ്‌നി രക്ഷാസേനയെത്തിയാണ് സിലിണ്ടറിലെ തീയണച്ചത്.

ഇതിനു ശേഷം സിലണ്ടറില്‍ അവശേഷിച്ച ഗ്യാസ് റെഗുലേറ്ററിന്റെ സഹായത്തോടെ പുറത്തേക്ക് ഒഴുകുന്നത് സുരക്ഷിതമായി തടഞ്ഞു. അഗ്‌നിരക്ഷാ സേനയെത്തുന്നതിനു മുന്‍പ് അരമണിക്കൂറോളം തീപിടിച്ച സിലിണ്ടര്‍
റോഡരികില്‍ കിടന്നു കത്തികൊണ്ടിരുന്നു.

ഹോട്ടലിലെ പാചക വാതക സിലിണ്ടര്‍ അര മണിക്കൂറോളം റോഡില്‍ കിടന്നു കത്തി ദൃശ്യങ്ങൾ കാണാം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.