Follow the News Bengaluru channel on WhatsApp

വാക്‌സിന്‍ നല്‍കാതെ മടക്കിയയച്ച യുവതിക്ക് വീട്ടിലെത്തും മുന്‍പ് വാക്‌സിന്‍ കുത്തിവെയ്‌പെടുത്ത സര്‍ട്ടിഫിക്കറ്റ്

കോഴിക്കോട്: വാക്‌സിന്‍ നല്‍കാതെ മടക്കിയയച്ച യുവതിക്ക് വീട്ടിലെത്തും മുന്‍പ് വാക്‌സിന്‍ കുത്തിവെയ്‌പെടുത്ത സര്‍ട്ടിഫിക്കറ്റ് നല്‍കി ആരോഗ്യ വകുപ്പ്. കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലിലെ വി.നദീറയ്ക്കാണ് കുത്തി വെയ്‌പെടുക്കാതെ ആരോഗ്യ വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

നേരത്തെ വാക്‌സിന്‍ എടുക്കാന്‍ പോയ ഇവരെ റജിസ്‌ട്രേഷന്‍ കൃത്യമല്ലെന്ന് പറഞ്ഞ് തിരിച്ചയച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തുമ്പോഴേക്കും ഫോണില്‍ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് വരികയായിരുന്നു.

മകനോടൊപ്പമാണ് ഇവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയത്. സര്‍ട്ടിഫിക്കറ്റില്‍ പേരും ആധാര്‍ നമ്പറും കൃത്യമാണ്. പിന്നെന്ത് കൊണ്ടാണ് ഇവരെ തിരിച്ചയച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നദീറ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഇവര്‍ വാക്‌സിന്‍ എടുക്കാനെത്തിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.