Follow the News Bengaluru channel on WhatsApp

വ്യത്യസ്തമായ രീതിയില്‍ സത്യപ്രതിജ്ഞ ചെയ്ത് കര്‍ണാടക മന്ത്രിമാര്‍

ബെംഗളൂരു: വ്യത്യസ്തമായ രീതിയില്‍ സത്യപ്രതിജ്ഞ ചെയ്ത് കര്‍ണാടക മന്ത്രിമാര്‍. ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഇതില്‍ പലരുടെയും സത്യപ്രതിജ്ഞ രീതി ഇപ്പോള്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

പലരും ദൈവനാമത്തിലും, കര്‍ഷകരുടെ പേരിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രഭു ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തത് ഗോമൂത്രത്തിന്റെ പേരിലാണ്. അതേ സമയം അനന്ദ് സിംഗ് കര്‍ണാടകയിലെ ആരാധന മൂര്‍ത്തികളായ വിജയനഗര വിരൂപാക്ഷ, തായി ഭുവനേശ്വരി എന്നീ ദൈവങ്ങളുടെ പേരിലാണ്.

ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള ബിജെപി നേതാവ് മുരുകേഷ് നിരാനി ദൈവത്തിന്റെയും കര്‍ഷകരുടെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ മുഖ്യമന്ത്രി യെഡ്യൂരപ്പയുടെ മകന്‍ മന്ത്രിസഭയില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്.

യെഡ്യൂരപ്പയുടെ മകന്‍ ബി.വൈ.വിജയേന്ദ്ര മന്ത്രിയാകും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജൂലൈ 28-നാണ് കര്‍ണാടകയുടെ 23 – മത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ അധികാരമേറ്റത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.