Follow the News Bengaluru channel on WhatsApp

കേരളത്തിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കും, ഇളവുകൾ നാളെ മുതൽ

തിരുവനന്തപുരം സംസ്ഥാനത്ത് നിലവിലെ ലോക്ഡൗണ്‍ രീതിയില്‍ മാറ്റംവരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചു. തീരുമാനം ബുധനാഴ്ച നിയമസഭയില്‍ അറിയിക്കും. ആരോഗ്യ– ദുരന്തനിവാരണ രംഗങ്ങളിലെ വിദഗ്ധരുടെയും വിവിധ വകുപ്പു മേധാവികളുടെയും നിര്‍ദേശങ്ങളടക്കം പരിശോധിച്ചാണ് ലോക്ഡൗണ്‍ രീതി മാറ്റുന്നത്. വിശദാംശങ്ങൾ ഇന്നു നിയമസഭയിൽ ആരോഗ്യമന്ത്രി പ്രഖ്യാപിക്കും. നാളെ മുതലാണ് ഇളവുകൾ നിലവിൽ വരിക. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും

ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണത്തിനുപകരം കോവിഡ് ബാധിതരുടെ എണ്ണം കണക്കാക്കി പ്രാദേശികതലത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് സൂചന. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കും. ശനിയാഴ്ച ഇളവ് നല്‍കും. വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാനും കൂടുതല്‍ ദിവസങ്ങളില്‍ തുറക്കാനും അനുവദിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ കോവിഡ് പരിശോധന, സമ്പര്‍ക്കപ്പട്ടികയുടെ അടിസ്ഥാനത്തിലുള്ള ക്വാറന്റൈന്‍ എന്നിവ കര്‍ശനമാക്കും. ആള്‍ക്കൂട്ടം തടയാനും മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കര്‍ശനപരിശോധനയുമുണ്ടാകും.

അഞ്ചുദിവസം തുറന്നിട്ട ശേഷം രണ്ടുദിവസം വാരാന്ത്യ ലോക്ഡൗണ്‍ നടപ്പാക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് പലകോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വീടുകളിലുള്ള ചികിത്സ ഫലപ്രദമല്ലെന്ന നിരീക്ഷണം വിദഗ്ധ സമിതിക്കു മുന്നിലെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കോവിഡ് സ്ഥിരീകരിക്കുന്നവരെ വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദേശവും ചീഫ് സെക്രട്ടറിതല സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.