Follow the News Bengaluru channel on WhatsApp

കേരള അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യവില്‍പ്പനക്ക് വിലക്ക്

ബെംഗളൂരു: കേരള അതിര്‍ത്തികളില്‍ നിന്നും കുടകിലേക്ക് നിരവധി ആളുകള്‍ മദ്യം വാങ്ങാനെത്തുന്നതിനെ തുടര്‍ന്ന് അതിര്‍ത്തികളിലെ മദ്യവില്‍പ്പന നിരോധിച്ചതായി കുടക് ഡെപ്യൂട്ടി കമീഷണര്‍ ചാരുലത സോമള്‍ ഉത്തരവിട്ടു. കേരള അതിര്‍ത്തിയിലെ കരികെ, കൂട്ട എന്നീ ഗ്രാമങ്ങളിലെ 5 കിലോമീറ്റര്‍ ചുറ്റളവില്‍പ്പെട്ട ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, ഒറ്റപ്പെട്ട ഔട്ട് ലെറ്റുകള്‍ എന്നിവിടങ്ങളിലാണ് മദ്യ വില്‍പ്പന നിരോധിച്ചത്.

നിരോധനം ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമത്തിന്റേയും പകര്‍ച്ചവ്യാധി നിയമത്തിന്റേയും വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. അതിർത്തി ഗ്രാമങ്ങളിലേക്കുള്ള വഴികളിൽ പരിശോധനക്കായി പ്രത്യേക ചെക്പോസ്റ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ഇവിടെ പരിശോധനയുണ്ടാകും. അതിര്‍ത്തി ഗ്രാമങ്ങളിലെ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.