Follow the News Bengaluru channel on WhatsApp

4.5 കോടി രൂപയുടെ രക്തചന്ദനവുമായി രണ്ട് പേർ പിടിയിലായി

ബെംഗളൂരു: 4.5 കോടി രൂപ വിലമതിക്കുന്ന ഒന്‍പത് ടണ്‍ രക്തചന്ദനം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന് ബന്നാർഘട്ട റോഡിലെ ഹൊമ്മദേവനഹള്ളിയിലെ ഗോഡൗണിൽ സൂക്ഷിച്ച രക്തചന്ദനമാണ് പിടിച്ചെടുത്തത്.

ഹുളിമാവു ഗൊട്ടിഗരെക്കടുത്ത് വെച്ച് വില്പന നടത്താനായി കാറിനകത്ത് ഒളിപ്പിച്ചിരുന്ന രക്തചന്ദന മുട്ടികൾ പിടിച്ചെടുത്തതോടെയാണ് ഗോഡൗണിൽ രക്തചന്ദനം ശേഖരിച്ചുവെച്ചിരുന്ന വിവരം പോലീസിന് ലഭിച്ചത്. സംഭവത്തില്‍ അനന്ത് കുമാർ (51) അനിൽ സിങ്വി (47) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഗോഡൗണിൽ സൂക്ഷിച്ച രക്ത ചന്ദനം പോലീസ് കണ്ടെടുക്കുന്നത്.

വിദേശത്തേക്ക് കടത്താനായി സൂക്ഷിച്ച് വെച്ചതായിരുന്നു ഇവയെന്ന് പോലീസ് പറഞ്ഞു. ഗോഡൗൺ പോലീസ് സീൽ ഡൗൺ ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ചന്ദന കടത്തിലെ സൂത്രധാരനെ ഉടൻ പിടികൂടുമെന്നും ബെംഗളൂരു സിറ്റി പോലിസ് കമീഷണർ കമാൽ പന്ത് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് മല്ലേശ്വരത്തും ദേവനഹള്ളിയിലും ചൂതാട്ടത്തിലും വാതുവയ്പ്പിലും ഏര്‍പ്പെട്ടിരുന്ന 117 പേരെ അറസ്റ്റ് ചെയ്യുകയും അവരില്‍ നിന്നും പണം കണ്ടെടുക്കുകയും ചെയ്തിരുന്നു. 16 ലക്ഷത്തോളം രൂപ ഇവരിൽ നിന്നും സിസിബി പിടിച്ചെടുത്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.