Follow the News Bengaluru channel on WhatsApp

ഒളിംപിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം; 57 കിലോ ഗുസ്തിയില്‍ രവികുമാര്‍ ദഹിയ വെള്ളി മെഡല്‍ നേടി

ടോക്കിയോ: ഒളിംപിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. 57 കിലോ ഗുസ്തിയില്‍ രവികുമാര്‍ ദഹിയയാണ് വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ റഷ്യന്‍ താരം സൗർ ഉഗേവിനോടാണ് ദഹിയ പൊരുതിത്തോറ്റത്. ലോകചാമ്പ്യനാണ് സൗർ ഉഗേവ്. ടെക്‌നിക്കല്‍ പോയിന്റില്‍ മുന്നിട്ടുനിന്ന റഷ്യന്‍ താരം 7-4നാണ് വിജയിച്ചത്. അമേരിക്കയുടെ പാട്രിക് ഗില്‍മാന്‍ തോമസിനാണ് വെങ്കലം.

ടോക്കിയോ ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലും. ഇതോടെ ടോക്യോയില്‍ ആകെ മെഡല്‍ നേട്ടം അഞ്ചായി. ബാഡ്മിന്റണില്‍ പി.വി സിന്ധു (വെങ്കലം), ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു (വെള്ളി), ബോക്സിങ്ങില്‍ ലവ്ലിന (വെങ്കലം), ഹോക്കി (വെങ്കലം) എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ പട്ടിക.

ഒളിംപിക് ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം 1952 ൽ നടന്ന ഹെല്‍സിങ്കി ഗെയിംസിലാണ്. കെ.ഡി ജാധവായിരുന്നു അന്ന് ചരിത്ര നേട്ടം കുറിച്ചത്. അര നൂറ്റാണ്ടിന് ശേഷമാണ് മറ്റൊരു മെഡൽ ലഭിക്കുന്നത്. 2008 ബെയ്ജിങ് ഒളിംപിക്സില്‍ സുശീല്‍ കുമാര്‍ നേടിയ വെങ്കലമായിരുന്നു അത്. സുശീല്‍ വീണ്ടും 2012 ലണ്ടണ്‍ ഒളിംപിക്സില്‍ നേട്ടം വെള്ളിയിലേക്ക് എത്തിച്ചു. ലണ്ടണില്‍ തന്നെ വെങ്കലം നേടി യോഗേശ്വര്‍ ദത്തും മെഡല്‍ നിരയിലേക്ക് എത്തി. 2016 റിയോ ഒളിംപിക്സിലാണ് ഗുസ്തിയില്‍ ആദ്യമായൊരു വനിതാ താരം ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. സാക്ഷി മാലിക്ക് 58 കിലോ ഗ്രാം വിഭാഗത്തില്‍ പൊരുതി നേടുകയായിരുന്നു വെങ്കലം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.