നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ നഗരത്തിലെത്തുന്നവര്‍ക്ക് ക്വാറന്റീനില്‍ കഴിയാന്‍ എട്ട് ഹോട്ടലുകള്‍ സജ്ജീകരിച്ച് കോര്പ്പറേഷന്
ബെംഗളൂരു: കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ നഗരത്തിലെത്തുന്നവര്‍ക്ക് ക്വാറന്റീനില്‍ കഴിയാന്‍ എട്ട് ഹോട്ടലുകള്‍ സജ്ജീകരിച്ച് കോര്പ്പറേഷന്.
സൗജന്യമായാണ് ഈ ഹോട്ടലുകളില്‍ താമസ സൗകര്യമൊരുക്കുക. വരും ദിവസങ്ങളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും എത്തുന്നവരെ സ്രവ സാംപിളുകള്‍ ശേഖരിച്ചശേഷം തൊട്ടടുത്ത ഹോട്ടലുകളിലെത്തിക്കാനാണ് കോര്പ്പറേഷന് ആരോഗ്യവിഭാഗത്തിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തും.
സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ നഗരത്തിലെത്തുമ്പോള്‍ നടത്തുന്ന കോവിഡ് പരിശോധനയുടെ ഫലം ലഭിക്കുന്നതുവരെ ഈ ഹോട്ടലുകളില്‍ കഴിയണം. കോര്‍പ്പറേഷന്റെ പട്ടികയിലുള്ള ഹോട്ടലുകളിലല്ലാതെ മറ്റ് ഹോട്ടലുകളിലും കഴിയാന്‍ അവസരമുണ്ടെങ്കിലും ഇതിന്റെ ചെലവ് സ്വയം വഹിക്കേണ്ടിവരും. കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ എത്തിയവര്‍ക്ക് പരിശോധനാ ഫലം ലഭിക്കുന്നതുവരെ താമസസ്ഥലത്ത് ക്വാറന്റീനില്‍ കഴിയാനായിരുന്നു നിര്‍ദേശം.
അതേസമയം പരിശോധനകളും നിയന്ത്രണങ്ങളും കര്‍ശനമായതോടെ കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനും സ്രവ സാംപിളുകള്‍ ശേഖരിക്കാനും കൂടുതല്‍ ജീവനക്കാരെ കോര്പ്പറേഷന് നിയോഗിച്ചിട്ടുണ്ട്.
തമിഴ്നാട് – കര്‍ണാടക അതിര്‍ത്തിയിലെ അത്തിബല്ലെ ചെക്പോസ്റ്റിലും പരിശോധനകള്‍ കര്‍ശനമാക്കി. കേരളത്തില്‍നിന്ന് എത്തുന്ന വാഹനങ്ങളെ കര്‍ശന പരിശോധനയ്ക്കു ശേഷമാണ് നഗരത്തിലേക്ക് കടത്തിവിടുന്നത്. ആവശ്യത്തിന് യാത്രക്കാരില്ലാത്തതിനാല്‍ കേരള ആര്‍ടിസിയുടെ ചില ബസുകള്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.