Follow the News Bengaluru channel on WhatsApp

ചെക്ക് ഉപയോഗിച്ചുള്ള പേയ്മെന്റുകള്‍ നടത്തുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം; ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓഗസ്റ്റ് 1 മുതല്‍ ചില ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. ചെക്ക് ഉപയോഗിച്ചുള്ള പേയ്മെന്റുകള്‍ നടത്തുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം. ചെക്കുകള്‍ ഇനി മുതല്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും ക്ലിയര്‍ ചെയ്യാന്‍ കഴിയും. ഈ മാസം മുതല്‍, നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും ആര്‍ബിഐ അറിയിച്ചു.

ഇപ്പോള്‍ എല്ലാ ദിവസങ്ങളിലും എന്‍എസിഎച്ച് ലഭ്യമായതിനാല്‍ ചെക്ക് വഴി പണമടയ്ക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നടത്തുന്ന ഒരു ബള്‍ക്ക് പേയ്മെന്റ് സംവിധാനമാണ് എന്‍എസിഎച്ച്. പുതിയ നിയമം അനുസരിച്ച് ലാഭവിഹിതം, പലിശ, ശമ്പളം, പെന്‍ഷന്‍ എന്നിവ അവധി ദിവസങ്ങളില്‍ പോലും അക്കൗണ്ടിലെത്തും.

നിലവില്‍ ചെക്ക് 24 മണിക്കൂറും ക്ലിയറിംഗിനായി പോകുകയും അവധി ദിവസങ്ങളില്‍ പോലും ചെക്ക് മാറി പണം നേടാനും സാധിക്കും. അതിനാല്‍ ചെക്ക് നല്‍കുന്നതിനു മുമ്പ് ബാങ്ക് അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആകും. ചെക്ക് ബൗണ്‍സ് ആയാല്‍ പിഴ നല്‍കേണ്ടി വരും.

ഒന്നിലധികം ക്രെഡിറ്റ് കൈമാറ്റങ്ങള്‍ ഈ നിയമം സുഗമമാക്കുന്നു. വൈദ്യുതി, ഗ്യാസ്, ടെലിഫോണ്‍, വെള്ളം, വായ്പകള്‍ക്കുള്ള തവണകള്‍, മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പേയ്‌മെന്റുകള്‍ 24 മണിക്കൂറും നടത്താനും ഇത് സഹായിക്കുന്നു.

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫുകളാണ് ബാങ്ക് നല്‍കുക. അതിനുശേഷം അധിക ചെക്കുകള്‍ നല്‍കുന്നതിന് എസ്ബിഐ നിരക്ക് ഈടാക്കും. എന്നാല്‍, മുതിര്‍ന്ന പൗരന്മാരെ ചെക്ക് ബുക്കിന്റെ പുതിയ സേവന നിരക്കുകളില്‍ നിന്ന് ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. എസ്ബിഐ അടുത്തിടെ ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള പ്രതിദിന പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.