Follow the News Bengaluru channel on WhatsApp

അതിര്‍ത്തി ജില്ലകളിലെ വാരാന്ത്യ കര്‍ഫ്യൂ; നിര്‍ദേശങ്ങളിറങ്ങി

ബെംഗളൂരു: കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ രോഗ സ്ഥിരീകരണ നിരക്കില്‍ വര്‍ധന തുടരുന്ന പശ്ചാത്തലത്തില്‍ ഈ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കര്‍ണാടക വാരാന്ത്യ കര്‍ഫ്യൂ. ഏര്‍പ്പെടുത്തി. ദക്ഷിണ കന്നഡ, കുടക്, ചാമരാജ് നഗര്‍, മൈസൂരു, ബിദര്‍, കല്‍ബുര്‍ഗി, വിജയപുര, ബെളഗാവി എന്നി എട്ട് ജില്ലകളിലാണ് വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 9 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണിവരെയാണ് വാരാന്ത്യ കര്‍ഫ്യൂ. അതിര്‍ത്തി ജില്ലകളില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പുറമെ സംസ്ഥാനമൊട്ടാകെ രാത്രി കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാദിവസവും രാത്രി 9 മണിമുതല്‍ പുലര്‍ച്ചെ 5 മണിവരെയാണ് രാത്രി കര്‍ഫ്യൂ. കോവിഡ് ടാസ്‌ക് ഫോഴ്‌സ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയ ഉത്തരവ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ സര്‍ക്കാര്‍ പുറത്തിറക്കി.

ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍;

  • കര്‍ഫ്യൂ സമയങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്ക് അനുമതിയുണ്ട്
  • ശനി ഞായര്‍ ദിവസങ്ങളില്‍ പല ചരക്ക്, പച്ചക്കറി കടകള്‍, മദ്യശാലകള്‍ തുടങ്ങിയ പുലര്‍ച്ചെ അഞ്ച് മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ തുറക്കാം
  • സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി
  • വിവാഹചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്ക് അനുമതി
  • ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ എന്നിവ തുറക്കാമെങ്കിലും ഉത്സവങ്ങള്‍, ഘോഷയാത്ര എന്നിവക്ക് അനുമതി ഇല്ല
  • വിമാന, ട്രെയിന്‍ യാത്രക്കാര്‍ക്ക് അനുമതിയുണ്ട്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള ഓട്ടോ ടാക്‌സി സ്വകാര്യ വാഹനങ്ങള്‍ക്കും വാരാന്ത്യ ദിവസങ്ങളില്‍ സര്‍വീസ് അനുമതിയുണ്ട്

ഉത്തരവ് വായിക്കാം :  RD 158 TNR 2020 dt 6-8-2021 Containment measures of COVID-19 Order


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.