Follow the News Bengaluru channel on WhatsApp

നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യയ്ക്ക് വേണ്ടി അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം നേടിത്തന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. വനിതകളുടെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാ ഭായ് ചാനുവിനും പുരുഷ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയക്കും 50 ലക്ഷം രൂപ വീതവും വനിത ബോക്‌സിങിൽ വെങ്കലം നേടിയ ലവ്‌ലിനയ്ക്കും പുരുഷ ബോക്‌സിങിൽ വെങ്കലം നേടിയ ബജ്‌രംഗ് പൂനിയക്കും ബാഡ്മിന്റണിൽ വെങ്കലം നേടിയ പി.വി. സിന്ധുവിനും 25 ലക്ഷം രൂപയും നൽകുമെന്നും ജയ് ഷാ അറിയിച്ചു. കൂടാതെ വെങ്കല മെഡൽ നേടിയ പുരുഷ ഹോക്കി ടീമിന് 1.25 കോടി രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

2008 ൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിംപിക്‌സിൽ വ്യക്തിഗത സ്വർണം നേടുന്ന ഇന്ത്യക്കാരനാണ് നീരജ് ചോപ്ര. ടോക്യോ ഒളിമ്പിക്സിൽ ഇതുവരെ ഇന്ത്യ ആറ് മെഡലുകളാണ് നേടിയത്.

2012 ലണ്ടൻ ഒളിംപിക്‌സിലാണ് ഇതിന് മുമ്പ് ഇന്ത്യ ആറ് മെഡലുകൾ നേടിയത്. അണ്ടർ 20 ലോകചാമ്പ്യനും ഏഷ്യൻ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണിൽ നീരജിന്റെ മികച്ച ദൂരം. ഇക്കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്.

നീരജ് ചോപ്രയ്‌ക്ക് ആറ് കോടി രൂപ നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ ഗ്രേഡ്-1 തസ്തികയിൽ സർക്കാർ ജോലിയും നൽകും. ഇന്ത്യയിലെത്തുമ്പോൾ നീരജിന് എക്‌സ്‌യുവി 700 കാർ സമ്മാനമായി നൽകുമെന്നാണ് ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.