Follow the News Bengaluru channel on WhatsApp

കോട്ടക്കല്‍ ആര്യവൈദ്യശാല ജയനഗര്‍: നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ചികിത്സാവിധികള്‍ ബെംഗളൂരുവിലും

ആയുസ്സിനെക്കുറിച്ചുള്ള അറിവാണ് ആയുര്‍വേദം. ക്രമീകൃതമായ ജീവിതരീതിയും ആയുര്‍വേദ ഔഷധങ്ങളുടെ വൈദ്യനിര്‍ദ്ദേശപ്രകാരമുള്ള ഉപയോഗവും ആരോഗ്യസംരക്ഷണത്തിന് ആവശ്യമാണ്. ശരീരകോശങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ജൈവമാലിന്യങ്ങളെ പ്രകൃതിയില്‍ നിന്നും ലഭ്യമായ ദ്രവ്യങ്ങളെക്കൊണ്ട് തന്നെ നിര്‍ഹരിച്ച് ശരീരശുദ്ധി വരുത്തുന്നതാണ് ആയുര്‍വേദ ചികിത്സ. ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശേഷി നിലനിര്‍ത്താനും വിവിധരോഗാവസ്ഥകളില്‍ ചെയ്യുന്ന ചികിത്സാക്രമങ്ങള്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നിഷ്‌കര്‍ഷയോടെ ചെയ്തുവരുന്നു.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബെംഗളൂരു ബ്രാഞ്ചില്‍ അഭ്യംഗം, സ്വേദനം, പിഴിച്ചില്‍, ഞവരക്കിഴി, പൊടിക്കിഴി, മഞ്ഞള്‍ക്കിഴി, ഗ്രീവാവസ്തി, ജാനുവസ്തി, പൃഷ്ഠവസ്തി, ഉദ്വര്‍ത്തനം തുടങ്ങിയ ചികിത്സാക്രമങ്ങള്‍ ചെയ്തുവരുന്നു.

രാവിലെ 8 മണിമുതല്‍ വൈകിട്ട് 8 മണിവരെയാണ് ചികിത്സാസമയം.
ബ്രാഞ്ച് ക്ലിനിക്കല്‍ മാനേജരും ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ. സുജിത്ത് എസ്. വാരിയര്‍ (രാവിലെ 11 മണി മുതല്‍ 2 മണി വരെയും ഉച്ചയ്ക്കുശേഷം 3.30 മുതല്‍ 7.30 വരെയും) ഡെപ്യൂട്ടി ഫിസിഷ്യന്‍ ഡോ. ചിത്ര സി. (രാവിലെ 9 മണി മുതല്‍ 1 മണി വരെയും ഉച്ചയ്ക്കുശേഷം 2 മണി മുതല്‍ 6 മണി വരെയും) എന്നിവര്‍ രോഗികളെ പരിശോധിക്കുന്നു.

ഓണ്‍ലൈന്‍ വീഡിയോ കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ പ്രത്യേക പ്രമേഹ ഒ.പി. സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധചികിത്സകനായ ഡോ. എം. രമേഷ് എല്ലാമാസവും രണ്ടാം ശനിയാഴ്ച്ച രോഗികളെ പരിശോധിക്കുന്നു.

കുട്ടികളുടെ ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിക്കും മാനസികവും ശാരീരികവുമായ സമഗ്രാരോഗ്യത്തിനും സ്വര്‍ണ്ണബിന്ദുപ്രാശം ഉത്തമമാണ്. ഇത് എല്ലാ മലയാള മാസവും പൂയം നക്ഷത്ര ദിവസത്തില്‍ ബ്രാഞ്ചില്‍ ലഭ്യമാണ്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 080-26572955, 56, 57, 991617600 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുതാണ്. ഔഷധങ്ങള്‍ നേരിട്ട് വീട്ടില്‍ എത്തിക്കുന്നതിനും കൊറിയര്‍ ആയി ലഭിക്കുന്നതിനും ഇതേ ഫോണ്‍ നമ്പറുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബെംഗളൂരു ബ്രാഞ്ചില്‍ എത്തിച്ചേരാം
https://maps.app.goo.gl/haYnPPXYspg5Fk2R9

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.