അങ്കുച്ചാമി ദി ഗ്രേറ്റ്

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

ഇരുപത്തിയാറ്       

അങ്കുച്ചാമി ദി ഗ്രേറ്റ്

അങ്കുച്ചാമി അയിലൂരിലെ പ്രധാന ദിവ്യനായിരുന്നു. ചുട്ട കോഴിയെ പറപ്പിച്ച ആഭിചാര ശിങ്കം. കപ്പടാ മീശയും വയറിനെ ചുംബിക്കുന്ന നരയന്‍ താടിയും. ഇപ്പോഴത്തെ ഫ്രീക്കന്‍ ചെക്കന്മാരെ പോലെ നീണ്ട തലമുടിയുടെ അറ്റം റബ്ബര്‍ ബാന്റിട്ടു കെട്ടിയിടും. പൂജാദി കര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ മാത്രം കെട്ടഴിച്ചു മുടി വെളിച്ചപ്പാട് സ്‌റ്റൈലില്‍ ആക്കും. സില്‍ക്കിന്റെ സുവര്‍ണ്ണ നിറമുള്ള ജൂബ്ബയും മുണ്ടും സ്ഥിരം വേഷം. കാതില്‍ വൈരം പതിച്ച പൊന്‍ കടുക്കന്‍. കട്ടിപ്പുരികകങ്ങള്‍ക്കു താഴെ തീക്ഷ്ണമായ ചോരകണ്ണുകള്‍. ദേശത്തെ മോണ്‍സ്റ്റര്‍സിനെയൊക്കെ ഈ കണ്ണ് കൊണ്ട് ഒന്ന് തുറിച്ചു നോക്കിയാല്‍ അവര്‍ പേടിച്ചു ചൂച്ചൂത്തും.

ആ കാലത്ത് മിക്കവാറും രണ്ടു വര്‍ഷത്തിലൊരിക്കല്‍ അയിലൂര്‍ വേല മന്നത്ത് സൈക്കിള്‍ റേസ് ഉണ്ടാകും. റേസ് എന്നുവെച്ചാല്‍ നീളത്തില്‍ സ്പീഡില്‍ അല്ല മറിച്ച് വട്ടത്തില്‍ സ്ലോവില്‍ ആണ് സൈക്കിള്‍ ഓടിക്കുക. രണ്ടു ടയറുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സൈക്കിളിനു വേറെ ആഭരണങ്ങളോ ഉടുതുണിയോ ഉണ്ടായിരിക്കില്ല. യജ്ഞക്കാരന്‍ രാവും പകലും സൈക്കിളില്‍ തന്നെ വെള്ളത്തില്‍ എഴുത്തശ്ശനെ പോലെ വട്ടത്തില്‍ കറങ്ങിക്കൊണ്ടിരിക്കും. പല്ലുതേപ്പ്, കുളി, ലണ്ടനടി എല്ലാം സൈക്കിളില്‍ തന്നെ. ഇതില്‍ ഒന്നും രണ്ടും ഐറ്റം അയിലൂര്‍ക്കാര്‍ നേരില്‍ കണ്ടിട്ടുണ്ട്. മൂന്നാമത്തെ ഐറ്റം ആരും കണ്ടതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. സംഭവം നടക്കുന്ന സ്ഥലത്തു തന്നെ മുളങ്കാലുകളില്‍ കെട്ടിപൊക്കുന്ന സ്റ്റേജില്‍ വൈകുന്നേരങ്ങളില്‍ റെക്കോര്‍ഡ് ഡാന്‍സ്, ഇന്ദ്രജാലം തുടങ്ങിയ ആളെകൂട്ടി പരിപാടികളും കാണും. കോളാമ്പി മൈക്കിലൂടെ വരുന്ന പഴയ തമിഴ് ഗാനങ്ങളുടെ താളത്തിനൊപ്പിച്ചു തുള്ളികളിക്കുന്ന അര്‍ദ്ധനഗ്‌ന മദാലസകളെ കാണാന്‍ മാത്രം അയല്‍ ദേശങ്ങളില്‍ നിന്നുവരെ പുരുഷാരം നടന്നും വാടകസൈക്കിള്‍ എടുത്തും വന്നു ചേരും.

.സൈക്കിള്‍ റേസിലെ മുടിചൂടാമന്നന്‍ എസ്. കെ. ടി. വേലുവും സംഘവും മന്നത്തു പെര്‍ഫോം ചെയ്യുന്ന അവസരത്തില്‍ അങ്കു ചാമിയുടെ ഖ്യാതി അറിഞ്ഞു വശായി ചുട്ട കോഴിയെ പറപ്പിക്കാന്‍ വെല്ലുവിളിച്ചു.

ശിങ്കം വാളിന്മേല്‍ പണം വെച്ച് വെല്ലുവിളി സ്വീകരിച്ചു. വിവരം അറിഞ്ഞു ജനം തടിച്ചുകൂടി. ഡിം ലൈറ്റില്‍ മഞ്ഞള്‍, ഭസ്മം, കുങ്കുമം, തുളസിയില, സാംബ്രാണിപ്പുക എന്നിവ കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മരണ സെര്‍ട്ടിഫിക്കറ്റുള്ള ചാത്തന്‍ കോഴിയെ വാഴയിലയില്‍ കിടത്തി ചിത കൂട്ടി മന്ത്രോച്ചാരണം തുടങ്ങി. അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ സ്തബ്ധരായ ജനം സാക്ഷി നില്‍ക്കെ മഹാത്ഭുതം സംഭവിച്ചു. ചുട്ട കോഴി രണ്ടു മൂന്ന് പ്രാവശ്യം തലകുത്തി മറിഞ്ഞു. ചിറകുകള്‍ വിടര്‍ന്നു. തീയില്‍ നിന്നും ഒരു മീറ്ററോളം ദൂരം ചാത്തന്‍ സഞ്ചരിച്ചു. മന്നത്തു അങ്കുച്ചാമീ കീ ജയ് വിളികള്‍ മുഴങ്ങി. ആവേശഭരിതരായ ജനം ശിങ്കത്തെ തോളിലേറ്റി ജാഥയായി മാരിയമ്മന്‍ കോവിലിന്റെ ആല്‍ തറയില്‍ കൊണ്ടുപോയി ചാരായ സല്‍ക്കാരം നടത്തി.

ഇതിനിടയില്‍ വേലുവിന്റെ ഒരു ശിങ്കിടി ചുട്ട ചാത്തനെ ബാക്ക് സ്റ്റേജില്‍ കൊണ്ടുപോയി പോസ്റ്റ് മോര്‍ട്ടം നടത്തുകയും ചാത്തന്റെ വയറ്റില്‍ നിന്നും ചൂട് കൊണ്ട് മരണവെപ്രാളം കാട്ടുന്ന ജീവനുള്ള ഒരു പോക്കാച്ചി തവളയെ പുറത്തെടുക്കുകയും ചെയ്തു. അതോടെ സംഗതിയുടെ ഗുട്ടന്‍സ് വേലു ഒരു വിശദീകരണത്തിലൂടെ വെളിപ്പെടുത്തുകയും അങ്കുച്ചാമിയുടെ അന്നേവരെയുള്ള സ്റ്റാറ്റസ്‌കോ ചോദ്യം ചെയ്യപ്പെടുകയും, ഇതില്‍ കുപിതനായ അദ്ദേഹം പിറ്റേന്ന് സംഘത്തെ ദേശത്തു നിന്നും തുരത്താന്‍ പകല്‍ മുഴുവന്‍ മാട്ടും, മാരണവും, ഒടിവിദ്യയും നടത്തി. അന്ന് വൈകിട്ട് വേലു വെള്ളം നിറച്ച ചെമ്പുകുടങ്ങള്‍ രണ്ടു കയ്യിലും ഒന്ന് വായിലും കടിച്ചുപിടിച്ചു സൈക്കിള്‍ ഓടിക്കവേ വായിലെ മുന്‍വരി പല്ലുകളില്‍ മൂന്നെണ്ണം കടപുഴകി
കുടത്തോടൊപ്പം നിലം പരിശാകുകയും ചെയ്തു. യജ്ഞം താത്കാലികമായി നിര്‍ത്തിവെച്ചു.

ശിങ്കത്തിനെതിരെ പരാതി നല്‍കാനായി നെമ്മാറ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ മാട്ടിനും മാരണത്തിനും കേസെടുക്കാന്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ വകുപ്പില്ലെന്നും പറഞ്ഞു മടക്കി അയച്ചുവത്രെ. വരും നാളുകളില്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ മുന്നില്‍ക്കണ്ട സംഘം രായ്ക്കുരാമാനം സ്ഥലം കാലിയാക്കി എന്ന് ദേശവാസികള്‍ പറയുന്നു.

സംഭവത്തെ കുറിച്ച് ഡ്രൈവര്‍ ശശി പറഞ്ഞത് വേലുവിന്റെ ശിങ്കിടി രാത്രി പാടത്ത് ഓപ്പണ്‍ എയറില്‍ പുറത്തേക്കിരിക്കാന്‍ പോയപ്പോള്‍ അങ്കു ചാമി ഒരു ചാക്കുമായി തവളയെ പിടിക്കാന്‍ നടക്കുന്നത് കണ്ടപ്പോള്‍ തന്നെ അതിലെന്തോ കൊസ്രാക്കൊള്ളി മണത്തു എന്നാണ്.

⏹️അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി
വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്-ചാര്‍വാക ദര്‍ശനം
വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല്-നാടക സ്മരണകൾ
വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച്-യാത്രയിലെ രസഗുള
വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്-ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്-കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്-ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ്-കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌-ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

കഥ പത്തൊമ്പത്- ആരാന്റെ മാവിലെ മാങ്ങ
വായിക്കാം⏩

ആരാന്റെ മാവിലെ മാങ്ങ

കഥ ഇരുപത് –ചിരിക്കാം കുലുങ്ങരുത്
വായിക്കാം⏩

ചിരിക്കാം കുലുങ്ങരുത്

കഥ ഇരുപത്തിയൊന്ന് –റോസിയുടെ എലിവേട്ട

വായിക്കാം⏩

റോസിയുടെ എലിവേട്ട

കഥ ഇരുപത്തിരണ്ട് -അച്ഛേമയുടെ ചായ

വായിക്കാം⏩

അച്ഛേമയുടെ ചായ

 

കഥ ഇരുപത്തിമൂന്ന് -ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

വായിക്കാം⏩

ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

കഥ ഇരുപത്തിനാല്-ഒരു ദുബായ് കത്തിന്റെ കഥ

വായിക്കാം⏩

ഒരു ദുബായ് കത്തിന്റെ കഥ

കഥ ഇരുപത്തിയഞ്ച്-കൾച്ചറൽ ഗ്യാപ്

വായിക്കാം⏩

കൾച്ചറൽ ഗ്യാപ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy