Follow the News Bengaluru channel on WhatsApp

ആയുധ കടത്ത് സംഘം ബെംഗളൂരുവിൽ പിടിയിലായി

ബെംഗളൂരു: നഗരത്തിൽ അനധികൃതമായി ആയുധം കടത്തുന്നതിനിടെ നാലംഗ സംഘം പിടിയിലായി. കലാസിപാളയ സ്വദേശി അയാസ്ഹുള്ള (30), ആർ.ടി. നഗർ സ്വദേശി സയ്യിദ് സിറാജ് അഹമ്മദ് (42), ഹെഗ്ഡെ നഗർ സ്വദേശി മുഹമ്മദ് അലിയ ഷിറ (32) രജനുകുണ്ഡെ സ്വദേശി അരുൺ കുമാർ എന്നിവരെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ നിന്നും മൂന്ന് നാടൻ പിസ്റ്റളും, ഏഴ് നാടൻ റൈഫിളുകളും, രണ്ട് നാടൻ തോക്കുകളും 19 വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അമൃത്സർ എന്നിവിടങ്ങളിൽ നിന്നും ബെംഗളൂരുവിലെത്തിച്ച ആയുധങ്ങൾ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇവർ വിതരണം ചെയ്തതായി ക്രൈം വിഭാഗം ജോയിൻ്റ് കമീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. അയാസ്ഹുള്ളയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലെ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. 2010 – ൽ ബാനസവാടിയിൽ നടന്ന കവർച്ചാ ശ്രമ കേസിൽ പ്രതിയായ അയാസ്ഹുള്ളക്കെതിരെ ആയുധ നിയമപ്രകാരം കെ.ജി. ഹള്ളി പോലീസ് കേസെടുത്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.