Follow the News Bengaluru channel on WhatsApp

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു; കേരളം-9, കർണാടക-6

ബെംഗളൂരു: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ഒട്ടാകെ 152 പേര്‍ക്കാണ് മെഡല്‍.

കര്‍ണാടകയില്‍ നിന്നും ആറ് പോലീസ് ഉദ്യോഗസ്ഥരാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍ ഫോര്‍ ഇന്‍വെസ്റ്റിഗേഷന് അർഹരായത്. 28 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 152 പോലീസുകാരാണ് മെഡലിന് അര്‍ഹരായത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ പട്ടികയില്‍ ഇടം പിടിച്ചത്. 11 പേര്‍ വീതം. ഉത്തര്‍പ്രദേശില്‍ നിന്ന് 10, രാജസ്ഥാനില്‍ നിന്നും കേരളത്തില്‍ നിന്നും 9 പേര്‍ വീതം, തമിഴ്നാട്ടില്‍ നിന്ന് 8, ബിഹാറില്‍ നിന്ന് 7, ദില്ലി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 6 പേര്‍ വീതം, മറ്റ് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ഒരോ ഉദ്യോഗസ്ഥര്‍ വീതവും പട്ടികയില്‍ ഇടം നേടി.

ഉത്ര കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കര്‍, ഡിവൈഎസ്പി എ അശോകന്‍, മലപ്പുറം എസ്പി സുജിത്ത് ദാസ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേരള പോലീസില്‍ നിന്ന് മെഡലിന് അര്‍ഹരായത്. എന്‍ഐഎയില്‍ നിന്നും അഞ്ചും, സിബിഐയില്‍ നിന്ന് 13 പേരും മെഡല്‍ നേടി.

എസിപി പരമേശ്വർ ഹെഗ്‌ഡെ (മംഗളൂരു സെൻട്രൽ സബ് ഡിവിഷൻ), എസിപി എച്ച്എൻ ധർമേന്ദ്ര, ഡിവൈഎസ്പി സി ബാലകൃഷ്ണ, പിഐ മനോജ് ഹോവാലെ, സിപിഐ ദേവരാജ് ടിവി, പിഐ ശിവപ്പ സത്തേപ്പ എന്നിവരും കർണാടകയിൽ നിന്നുള്ള അവാർഡ് ജേതാക്കളിൽ ഉൾപ്പെടുന്നു.

കുറ്റാന്വേഷണ വൈദഗ്ധ്യത്തിലെ നിലവാരം ഉയര്‍ത്തുക, പോലീസ് ഉദ്യോഗസ്ഥരിലെ അത്തരം കഴിവുകള്‍ അംഗീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 2018ലാണ് ഈ മെഡല്‍ ഏര്‍പ്പെടുത്തിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.