Follow the News Bengaluru channel on WhatsApp

ഹുബ്ബള്ളിയില്‍ നിന്നും ബെംഗളൂരു വഴി കൊച്ചുവേളിയിലേക്കുള്ള ഹുബ്ലി-കൊച്ചുവേളി പ്രതിവാര ട്രെയിന്‍ ആഗസ്ത് 18 മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നു

ബെംഗളൂരു: ഹുബ്ബള്ളിയില്‍ നിന്നും ബെംഗളൂരു വഴി കൊച്ചുവേളിയിലേക്കുള്ള പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ ആഗസ്ത് 18 മുതല്‍ സര്‍വീസ് പുനരാരംഭിക്കും. കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനത്തിലാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചത്.

ഹുബ്ബള്ളിയില്‍ നിന്നും എല്ലാ ബുധനാഴ്ചയും രാവിലെ ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ (07359) പിറ്റേ ദിവസം രാവിലെ 6.35 ന് കൊച്ചുവേളിയിലെത്തും. ഹവേരി (8.15), റാണി ബെന്നൂര്‍ (08.45), ഹരിഹര്‍ (09.05), ദാവണ്‍ഗരെ (09.23), ബിരൂര്‍ ജംഗ്ഷന്‍ (10.45), അരസിക്കരെ ജംഗ്ഷന്‍ (11.35), തുമക്കുരു ( 12.58), ചിക്കബാനവാര(13.38), ബാനസവാടി (15.43). കൃഷ്ണരാജപുരം (16.03), ബങ്കാര്‍പ്പേട്ട് (16.47) എന്നിവയാണ് കര്‍ണാടകയിലെ സ്റ്റോപ്പുകള്‍. നേരത്തെ യശ്വന്തപുരത്ത് സ്റ്റോപ്പുണ്ടായിരുന്നത് ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. ചിക്കബാനവാര സ്റ്റേഷനില്‍ നിന്നും യശ്വന്തപുര ബൈ പാസ് വഴി നേരിട്ട് ബാനസവാടിയിലേക്ക് എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

കൊച്ചുവേളിയില്‍ നിന്നും ഹുബ്ബള്ളിയിലേക്കുള്ള ട്രെയിനിന്റെ (07360) ആദ്യയാത്ര ആഗസ്ത് 19 ന് ആരംഭിക്കും. എല്ലാ വ്യാഴാഴ്ചയുമാണ് ഹുബ്ബള്ളിയിലേക്കുള്ള സർവീസ്.

കൊച്ചുവേളിയിൽ നിന്നും ഉച്ചക്ക് 12.50 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചക്ക് 12.30 ന് ഹുബ്ബള്ളിയിലേക്ക് തിരിച്ചെത്തും. ഷെഡ്യൂൾ പ്രകാരം ഹുബ്ബള്ളിയിലേക്കുള്ള മടക്കയാത്രയിൽ കൃഷ്ണരാജപുരത്ത് സ്റ്റോപ് ഇല്ല. ബാനസവാടിയിൽ രാത്രി 03.43 നാണ് ട്രെയിൻ എത്തിച്ചേരുന്നത്. ചിക്കബാനവാരയിലേക്ക് എത്തിച്ചേരുന്ന സമയം പുലർച്ചെ 04.23.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.