Follow the News Bengaluru channel on WhatsApp

അപ്പുക്കുട്ടന്റെ സൗദിവിലാപം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

ഇരുപത്തിയേഴ്      

അപ്പുക്കുട്ടന്റെ സൗദിവിലാപം

അപ്പുക്കുട്ടന്‍ കൈക്കളോ തറയിലെ യുവത്വത്തിന്റെ സിമ്പോള്‍ ആയിരുന്നു. വിദ്യാഭ്യാസ യോഗ്യത എന്നത് രണ്ടാം ക്ലാസും ഗുസ്തിയുമായതിനാല്‍ കന്നുപൂട്ടു, കളപറി,കന്നികൊയ്ത്തു മകരക്കൊയ്ത് തുടങ്ങിയ കൃഷി പണിയല്ലാതെ വേറെ തൊഴില്‍ പരിചയം വട്ടപ്പൂജ്യം. അപ്പുക്കുട്ടന്‍ സൗദിയിലെത്തുന്ന കാലത്തു
റിയാദ് ഇന്നത്തെ അത്ര പുരോഗമിച്ചിട്ടില്ല.

ആ കാലത്തു അവിടെയെത്തുന്ന മലയാളികളില്‍ പകുതി പേരും കള്ള ലോഞ്ചു കയറിയാണ് അവിടെ എത്തിപ്പെട്ടിട്ടുള്ളത്. വീട്ടിലെ പടലപ്പിണക്കങ്ങളും കൃഷിപ്പണി ചെയ്തു കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ് ബേബി കണ്ണന്‍ ഒരു വിസ സംഘടിപ്പിച്ചു കൊടുക്കുന്നത്. അങ്ങിനെ കൈക്കളോ തറയില്‍ നിന്നും ആദ്യത്തെ വിമാനയാത്രികനും ഗള്‍ഫ്കാരനുമായതു അപ്പുക്കുട്ടന്‍ ആയിരുന്നു.

അപ്പുക്കുട്ടന്‍ സൗദിയില്‍ ലാന്‍ഡ് ചെയ്ത് ആദ്യം മറികടന്ന പ്രതിസന്ധി പണ്ട് കുട്ടി കാശിന്‍ബാവ ബാംഗ്‌ളൂര്‍ വന്നപ്പോള്‍ ഉണ്ടായതിനു സമാനമാണ്. ഉദരസംബന്ധമായ ശോധനാ പ്രതിസന്ധി. രണ്ടുദിവസം സംഗതി ബ്ലോക്ക് ആയി മൂന്നാം ദിവസം പടിഞ്ഞാറേ നട തുറന്നപ്പോ ടോയ്‌ലറ്റിന്റെ പിന്നാമ്പുറത്തു മണം പിടിച്ചെത്തിയ നായ്ക്കളുടെ ലോക്കല്‍ കമ്മിറ്റിയായിരുന്നു. കുട്ടി അവിടന്ന് പുറത്തു വന്നപ്പോ കീറില്ലാതെ പേറു കഴിഞ്ഞ പെണ്ണിനെപ്പോലെയായി. അപ്പുക്കുട്ടന് അയിലൂരില്‍ കാലത്തെണീറ്റു വെള്ളച്ചോറും അടുപ്പിന്‍ പള്ളയിലയിട്ടുണക്കിയ അരിയുണ്ട വെളിച്ചെണ്ണയില്‍ വറുത്ത കൊണ്ടാട്ടവും കൂട്ടി ഒരു പിടുത്തം പിടിക്കുന്നതിന് പകരമായി കുബ്ബൂസും ഒട്ടകപ്പാലും കഴിച്ചത് വയറ് ഏറ്റുവാങ്ങിയെങ്കിലും റിലീസ് രണ്ടു ദിവസത്തെക്കു ബ്ലോക്കായി. അന്ന് മോദിജിയും അധാറും ഒന്നും അവതരിച്ചിട്ടില്ലാത്തതിനാല്‍ ലിങ്ക് ചെയ്യാനും ബ്ലോക്ക് മാറ്റാനും പറ്റിയില്ലത്രേ.

ആ വെള്ളിയാഴ്ച അപ്പുക്കുട്ടന് കമ്പനി ഒഴിവായിരുന്നു. രുക്മിണി ‘അമ്മ കൊടുത്തയച്ച പുരുളങ്കയായും പലഹാരങ്ങളും തേങ്ങ പൊളിക്കാന്‍ ഉള്ള കൊടുവാളും പാക്ക് ചെയ്തു അതി കാലത്തു തന്നെ നൂറു മൈലപ്പുറത്തുള്ള ബേബിക്കണ്ണന്റെ താമസസ്ഥലത്തേക്ക് പുറപ്പെട്ടു. പുറപ്പെട്ടു. ജീവിതത്തിലാദ്യമായി അപ്പുക്കുട്ടന്‍ കളസം ഇടുന്നത് സൗദിയില്‍ വന്നിട്ടാണ്. കറുത്ത ഇറുകിയ കാല്‍സറായിയും മിനിസ്റ്റര്‍ വൈറ്റ് ടൈപ്പ് ഫുള്‍ ഷര്‍ട്ടും ഫുട്പാത്തില്‍ നിന്ന് വാങ്ങിയ കൂളിംഗ് ഗ്ലാസും ഫിറ്റ് ചെയ്തു കണ്ണാടിയില്‍ നോക്കി. മദന്‍ മിത്ര ഔഷധാലയയുടെ പവര്‍മാള്‍ട്ടിന്റെ പരസ്യത്തിലെ സിക്‌സ് പാക്ക് മസില്‍മാന്റെ പോലുള്ള ശരീരത്തില്‍ മേല്പറഞ്ഞ വസ്ത്രങ്ങള്‍ ഫിറ്റ് ചെയ്തപ്പോള്‍ ജെയിംസ് ബോണ്ട് നടന്‍ ഡാനിയേല്‍ ക്രൈഗിനെപ്പോലെ തോന്നി.

ബേബിക്കണ്ണനുള്ള സാധനസാമഗ്രികളടങ്ങിയ ബാഗുമായി ജെയിംസ് ബോണ്ട് എ സി റൂമില്‍ നിന്നും നഗരത്തിന്റെ പൊരിയുന്ന നിരത്തിലേക്കിറങ്ങി. ബസ് സ്റ്റോപ്പിലേക്ക് ഒരു ഫര്‍ലോങ് നടന്നുകൊണ്ടിരിക്കെ ഷൂവിന്റെ ലേസ് അഴിഞ്ഞത് കെട്ടാന്‍ ഒരുനിമിഷം നിന്നപ്പോള്‍ അറബിപ്പൊലീസിന്റെ എസ്.യു വി. കീ യൂ കീ യൂ… ന്നു ശബ്ദമുണ്ടാക്കി ബോണ്ടിനടുത്തുവന്നു ബ്രേക്കിട്ടു. രണ്ട് അറബിപ്പൊലീസുകാര്‍ ചാടിയിറങ്ങി. ‘അക്കാമ്മ അക്കാമ്മ ‘എന്ന് ചോദിച്ചു ബോണ്ടിനെ വിരട്ടി. പോലീസിനെ കണ്ടതും ഒരു തീഗോളം വയറ്റില്‍ നിന്നും പൊന്തി വന്നു തൊണ്ടയില്‍ വന്നു പൊട്ടുന്നതായും ഒരേ സമയം ഒന്നിനും രണ്ടിനും പോകാനും തോന്നി. പിന്നെ ആശ്വാസം തോന്നിയത് തമിഴറിയുന്ന പോലീസാണെന്നു വിചാരിച്ചപ്പോഴാണ്. ബോണ്ടിന് പാലക്കാടന്‍ തമിഴ് ഒഴികെ മലയാളം പോലും തത്തക്ക പിത്തക്കയാണ്. ഉള്ള ധൈര്യം മുഴുവന്‍ ആവാഹിച്ചു മൂപ്പര്‍ കാച്ചി. ‘അക്ക അമ്മ എല്ലാം ഊരിലെ ഇറുക്ക്.ഇങ്കെ നാന്‍ ഒണ്ടിയാ വന്‍തിര്ക്കു’ . പോലീസിന് ഒരു ചുക്കും പിടി കിട്ടിയില്ല. പിന്നെ ബാഗു വാങ്ങി വിശദ പരിശോധന. പുരുളന്‍കായയും കൊടുവാളും ജെയിംസ് ബോണ്ടിനെയും മാറി മാറി നോക്കി.

ഒരു പോലീസ് പുരുളന്‍കായെടുത്തു കപില്‍ ദേവ് പന്തെറിയുമ്പോള്‍ ചെയ്യുന്നതുപോലെ തുപ്പലം കൂട്ടി തൊട്ടുതലോടി പാന്റില്‍ രണ്ട് വട്ടം ഉരച്ചു മണം പിടിച്ചു. മന്നത്തു കറപ്പന്‍ കതിനയില്‍ നിറക്കുന്ന കരിമരുന്നിന്റെ നേരിയ മണം പോലീസിന്റെ മൂക്കിലേക്കിരച്ചുകയറി. പോലീസ് ബോംബ്, ബോംബ്സ്‌ക്വാഡ്, വിദേശ ചാരന്‍ എന്നൊക്കെ അറബിയില്‍ പറയുന്നത് മനസ്സിലായെങ്കിലും ബെ ബ്ബെ ബ്ബേ എന്നല്ലാതെ ഒരു വാക്ക് പോലും തിരിച്ചു പറയാന്‍ വയ്യാത്ത അവസ്ഥയിലായി പാവം അപ്പുക്കുട്ടന്‍. പോലീസ് തൂക്കിയെടുത്തു വണ്ടിയിലിട്ടു സ്റ്റേഷനില്‍ കൊണ്ടുപോയി.

പിന്നെ എങ്ങിനെയോ സ്പോണ്‍സറെ അറിയിച്ചു അവര്‍ വന്നു ബോണ്ടിനെ റിലീസ് ചെയ്തു കൊണ്ടുപോയത്രെ. പോകാന്‍ നേരം ബുദ്ധിമുട്ടിച്ചതില്‍ ക്ഷമ ചോദിച്ചും ഒരു സുലൈമാനി കൊടുത്തും കൊണ്ടാണത്രേ ബോണ്ടിനെ തുറന്നുവിട്ടത്. റിലീസ് പേപ്പറില്‍ ഒപ്പുവെച്ചപ്പോള്‍ സന്തോഷാതിരേകം കൊണ്ട് ബാഗു തുറന്നു രണ്ടു പുരുളന്‍കായ് എടുത്തു തന്നെ കൊണ്ടുവന്ന പോലീസ്‌കാര്‍ക്ക് കൊടുത്തിട്ടാണവേ അപ്പുക്കുട്ടന്‍ ബോണ്ട് സ്ഥലം വിട്ടത്.

കാലാനന്തരം ഡ്രൈവര്‍ ശശി ഭാര്യയെയും കാവ്യയെയും കൂട്ടി സായാഹ്ന സവാരിക്കിറങ്ങിയപ്പോള്‍ ഈ കാര്യം കിലുക്കത്തിലെ ജഗതിയുടെ ഭാഷാദാരിദ്ര്യം ഉണ്ടാക്കിയ പുകിലുമായി കണക്ട് ചെയ്തു നോണ്‍ സ്റ്റോപ്പ് ചിരിയില്‍ ഏര്‍പ്പെട്ടുവത്രെ. അക്കാമ്മ എന്നത് സൗദിയില്‍ ഏപ്പോഴും പ്രവാസികള്‍ കൊണ്ടുനടക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡായ ഇഖാമ യാണെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഭാര്യക്ക് കാണിച്ചുകൊടുത്തു.

⏹️അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി
വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്-ചാര്‍വാക ദര്‍ശനം
വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല്-നാടക സ്മരണകൾ
വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച്-യാത്രയിലെ രസഗുള
വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്-ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്-കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്-ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ്-കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌-ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

കഥ പത്തൊമ്പത്- ആരാന്റെ മാവിലെ മാങ്ങ
വായിക്കാം⏩

ആരാന്റെ മാവിലെ മാങ്ങ

കഥ ഇരുപത് –ചിരിക്കാം കുലുങ്ങരുത്
വായിക്കാം⏩

ചിരിക്കാം കുലുങ്ങരുത്

കഥ ഇരുപത്തിയൊന്ന് –റോസിയുടെ എലിവേട്ട

വായിക്കാം⏩

റോസിയുടെ എലിവേട്ട

കഥ ഇരുപത്തിരണ്ട് -അച്ഛേമയുടെ ചായ

വായിക്കാം⏩

അച്ഛേമയുടെ ചായ

 

കഥ ഇരുപത്തിമൂന്ന് -ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

വായിക്കാം⏩

ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

കഥ ഇരുപത്തിനാല്-ഒരു ദുബായ് കത്തിന്റെ കഥ

വായിക്കാം⏩

ഒരു ദുബായ് കത്തിന്റെ കഥ

കഥ ഇരുപത്തിയഞ്ച്-കൾച്ചറൽ ഗ്യാപ്

വായിക്കാം⏩

കൾച്ചറൽ ഗ്യാപ്

കഥ ഇരുപത്തിയാറ്-അങ്കുച്ചാമി ദി ഗ്രേറ്റ്

വായിക്കാം⏩

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.