Follow the News Bengaluru channel on WhatsApp

സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ്; സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പ്രതികളായ സിനിമാ താരങ്ങളായ  സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ (എഫ്എസ്എല്‍) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് 2020 സെപ്തബര്‍ നാലിനാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തത്. കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സഞ്ജനയുടെ ഇന്ദിര നഗറിലെ വീട്ടില്‍ സിസിബി റെയ്ഡ് നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും കേസുമായി ബന്ധമില്ലെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേസില്‍ ഇവന്റ് മാനേജര്‍ വീരേന്‍ ഖന്ന, മുന്‍മന്ത്രിയുടെ മകനും നടന്‍ വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധുവുമായ ആദിത്യ അല്‍വ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. നടിമാര്‍ക്കൊപ്പം കേസില്‍ പ്രതിപ്പട്ടികയിലുള്ള വീരേന്‍ ഖന്ന, രാഹുല്‍ ടോണ്‍സ് എന്നിവരും മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.

പ്രതികളുടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി സിസിബി ഇവരുടെ മുടിയുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് മയക്കുമരുന്ന് കേസില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്താന്‍ സാമ്പിളായി മുടി അയക്കുന്നത്. 9 മാസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ നഖങ്ങളുടെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചിരുന്നു. സാധാരണയായി രക്തം, മൂത്രം എന്നീ സാമ്പിളുകളാണ് പ്രതിയുടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി അയക്കാറുള്ളത്. എന്നാല്‍ അത് വഴി പ്രതിയുടെ 48 മണിക്കൂറിനുള്ളിലെ ലഹരി ഉപയോഗത്തെ മാത്രമേ കണ്ടെത്താനാകൂ. അതിനാലാണ് മുടി സാമ്പിളായി അയച്ചതെന്ന് സിസിബിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നത് മുടി പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാകും.

2020 ഒക്ടോബറിലാണ് നടിമാരുടെ മുടിയിഴകള്‍ ഹൈദരാബാദിലെ എഫ്എസ്എല്ലിലേക്ക് അയച്ചത്. ആദ്യം ലാബ് ഇത് നിരസിച്ചിരുന്നു. അടുത്തിടെ വീണ്ടും മുടി പരിശോധിക്കുന്നതിനായി സിസിബി നല്‍കുകയും, പരിശോധനാഫലം വേഗത്തില്‍ നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പുതിയ തെളിവുകളോടെ, സിസിബി ഇരുവരെയും വീണ്ടും അറസ്റ്റ് ചെയ്തേക്കാം. നിലവില്‍ രണ്ട് താരങ്ങളും ജാമ്യത്തിലാണ്.

കഴിഞ്ഞ വര്‍ഷം വര്‍ഷം ആഗസ്റ്റില്‍ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവിചന്ദ്രന്‍, അനിഖ ദിനേഷ് എന്നിവരെ സിസിബി അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തില്‍ പ്രമുഖ താരങ്ങളുടെ പങ്ക് വെളിപ്പെട്ടത്.

രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം കുറ്റകരമായിരിക്കെ ഇരുവര്‍ക്കും ഇനി കേസില്‍ നിന്നും രക്ഷപ്പെടുക പ്രയാസകരമായിരിക്കുമെന്നാണ് സൂചന. മയക്കുമരുന്ന് ലഭിച്ചത് എവിടെ നിന്നാണെന്ന് വെളിപ്പെടുത്തേണ്ടിവരുന്നതോടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളും. കേസില്‍ സഞ്ജനയാണ് ആദ്യം അറസ്റ്റിലാവുന്നത്. ഡിസംബറില്‍ കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഗിണിക്ക് ഈ വര്‍ഷം ഫെബ്രുവരിയിലാണ് സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്.

Key Topic : Hair follicle test confirms drug consumption by actors Ragini Dwivedi and Sanjjanaa Galrani

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.