Follow the News Bengaluru channel on WhatsApp

പ്രഫ. ഓംചേരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ന്യൂഡല്‍ഹി: പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ.ഓംചേരി എന്‍.എന്‍.പിളളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ഓര്‍മ്മക്കുറിപ്പുകളായ ‘ആകസ്മികം’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും മംഗള പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

1972 ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2010 ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെഇതുവരെ ഒന്‍പത് മുഴുനീള നാടകങ്ങളും 80 ഏകാങ്ക നാടകങ്ങളും രചിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ വൈക്കത്ത് 1924 ഫെബ്രുവരി 1ന് ജനിച്ചു. അച്ഛന്‍ പി നാരായണപിള്ള ഓംചേരി അമ്മ പാപ്പിക്കുട്ടിയമ്മ. വൈക്കം ഇംഗ്ലീഷ് ഹൈസ്‌ക്കൂള്‍, കോട്ടയം സി എം എസ് കോളേജ് ,തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ,എറണാകുളം ലോ കോളേജ്, പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റി, യു എസ് എ മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ വിദ്യാഭ്യാസം. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ,ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ,ഭാരതീയ വിദ്യാഭവന്റെ സര്‍ദാര്‍ പട്ടേല്‍ കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് മാനേജ്‌മെന്റ് എന്നിവടങ്ങളില്‍ അദ്ധ്യാപകനായിരുന്നു.ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ,ഒസ്മാനിയ യൂണിവേഴ്‌സിറ്റി, പഞ്ചാബി യൂണിവേഴ്‌സിറ്റി പാട്യാല എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യ റേഡിയോ, ഡി എ വി പി ,ചീഫ് സെന്‍സേഴ്‌സ് ഓഫീസ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവടങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു.

Key Topic : Prof Omchery N N Pillai wins Sahitya Akademy Award

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.