Follow the News Bengaluru channel on WhatsApp

ഹോട്ടലിൽ ദോശ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന യുവാവ് ലക്ഷങ്ങൾ തട്ടിച്ച് മുങ്ങി

കടബ: ഹോട്ടലിൽ ദോശ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന യുവാവ് ലക്ഷങ്ങൾ തട്ടിച്ച് മുങ്ങി. മൈസൂർ സ്വദേശിയായ ശരത് ബാബു (30) ആണ് തട്ടിപ്പ് നടത്തിയത്. മൈസൂരിലെ ഹരനഹള്ളി  പട്ടണത്തിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച ഹോട്ടലുകളിലൊന്നിൽ അദ്ദേഹം ദോശ സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. തന്ത്രത്തിൽ പലരുമായും സൗഹൃദം നടിച്ച്  പണവും മറ്റ് വസ്തുക്കളും കൈക്കലാക്കുകയുമായിരുന്നു. ഇതിനു മുൻപും ഇയാൾ പലരെയും കബളിപ്പിച്ചതായി ആരോപണമുണ്ട്.

സ്വർണ മാലയടക്കം പലരിൽ നിന്നായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊഴിൽ നൽകാമെന്ന വ്യാജേനയും പലരെയും പറ്റിച്ചതായും പരാതിയിൽ പറയുന്നു. പ്രതി തന്റെ മൊബൈൽ സിം കാർഡുകൾ ഉപേക്ഷിച്ച് പുതിയ സിം ഉപയോഗിക്കുന്നതായും  വിവരമുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.