Follow the News Bengaluru channel on WhatsApp

എസ്.എസ്.എല്‍.സി. സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കി

ബെംഗളൂരു: എസ്.എസ്.എല്‍.സി സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സെപ്തംബര്‍ 27, 29 തീയതികളിലാണ് പരീക്ഷ നടത്തുന്നത്. നേരത്തെ നടത്തിയ പരീക്ഷയില്‍ വിജയിക്കാന്‍ കഴിയാത്തവര്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാതെ പോയവര്‍ക്കുമാണ് സപ്ലിമെന്ററി പരീക്ഷ നടത്തുന്നത്.

ഒ.എം.ആര്‍ രീതിയില്‍ നടക്കുന്ന പരീക്ഷയില്‍ 27 ന് രാവിലെ ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, സോഷ്യോളജി, സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദുസ്ഥാനി സംഗീതം എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടത്തുക. രാവിലെ 10.30 ന് ആരംഭിക്കുന്ന പരീക്ഷ ഉച്ചക്ക് 1.30 ന് അവസാനിക്കും.
29 ന് ഒന്നാം, രണ്ടാം ഭാഷകളിലെ പരീക്ഷകള്‍ നടക്കും. ഹിന്ദുസ്ഥാനി സംഗീതം, കര്‍ണാടിക് സംഗീതം എന്നിവയുടെ പ്രാക്ടിക്കല്‍ പരീക്ഷ 27 ന് ഉച്ചക്ക് 2.30 മുതല്‍ നാല് മണി വരെ നടക്കും. വിശദമായ ടൈംടേബിള്‍ പരീക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ www.sslc.karnataka.gov.in എന്ന വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.