Follow the News Bengaluru channel on WhatsApp

കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു 

ബെംഗളൂരു: കൃഷ്ണരാജപുരം നിയോജക മണ്ഡലം കമ്മിറ്റി ബി. ബി.എം.പിയുമായി സഹകരിച്ച് കൃഷ്ണ രാജപുരം ടി സി പാളയ വാരണാസി റോഡിലുള്ള സെന്‍മേരിസ് ചര്‍ച്ച് അങ്കണത്തില്‍ വെച്ച് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ നിന്ന്

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 18 വയസ്സും മുകളിലും പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യം എർപ്പെടുത്തിയിരുന്നു. ഭിന്നശേഷിയുള്ളവര്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും ക്യാമ്പിൽ മുന്‍ഗണന നല്‍കി.  കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും, എ.ഐ.സി.സി മെമ്പറുമായ അഡ്വക്കേറ്റ് സത്യന്‍ പുത്തൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാദര്‍ ഡോണി.വി.സി, വിനു തോമസ്, ജിജു ജോസ്, സുനില്‍ ചിക്കഗൗഡ, ആനന്ദ് പ്രസാദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

സുമേഷ് എബ്രഹാം, സുഭാഷ് കുമാര്‍, സുമോജ് മാത്യു, കുഞ്ഞുമോ

ഭിന്നശേഷിയുള്ള കുട്ടിക്ക് കുത്തിവെപ്പ് നൽകുന്നു

ള്‍ വര്ഗീസ് (ഡി.സി.സി സെക്രട്ടറി), പ്രതികാന്ത, ബിനു പി, ജോര്‍ജ് പിന്റോ, മഹറൂഫ്, ബെന്നി, പുഷ്പന്‍, ദീപു എബ്രഹാം, ഡോ. നകുല്‍, അച്ചാമ്മ ടീച്ചര്‍, രവി, വേണു, ആഷ്ലി, ഷാജു, ജോസഫ്, ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

 

കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ബി..ബി.എം.പിയുമായി സഹകരിച്ച് 2021 ഏപ്രില്‍ ആദ്യവാരം മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കെ.പി.സി തുടങ്ങിയിരുന്നു. ക്യാമ്പുകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ കെ.പി.സി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.