Follow the News Bengaluru channel on WhatsApp

നടുവേദന

സാധാരണ എല്ലാവര്‍ക്കും വരുന്ന ഒരു ബുദ്ധിമുട്ടാണ് നടുവേദന. കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവര്‍, അധികനേരം നിന്ന് തൊഴിലെടുക്കുന്നവര്‍, നട്ടെല്ലിന് ആയാസമുണ്ടാക്കുന്ന രീതി യില്‍ ഭാരമെടുക്കുന്നവര്‍, അമിതവണ്ണമുള്ളവര്‍ എന്നിവര്‍ക്കെല്ലാം നടുവേദന വരാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകള്‍ക്ക് പ്രസവശേഷം നടുവേദന വരാറുണ്ട്. പ്രായമാകുന്തോറും അസ്ഥി കള്‍ക്ക് തേയ്മാനം സംഭവിക്കുന്നതും നടുവേദനയ്ക്ക് കാരണമാണ്. ഇന്റര്‍വെര്‍ടിബ്രല്‍ ഡിസ്‌ക് പ്രൊലാപ്പ്‌സ്, ലംബാര്‍ സ്‌പോണ്‍ഡൈലോസിസ്, സ്‌പൈനല്‍ സ്റ്റീനോസിസ് തുടങ്ങിയ രോഗ ങ്ങളിലെല്ലാം ശക്തിയായ നടുവേദന ഉണ്ടാവും. അരക്കെട്ടില്‍ നിന്നുള്ള വേദന കാലുകളിലേക്ക് വ്യാപിക്കും. തരിപ്പ്, കടച്ചില്‍, മലര്‍ന്നുകിടന്ന് കാലുകള്‍ ഉയര്‍ത്തുമ്പോള്‍ നടുവേദന, പിടുത്തം എന്നിവയൊക്കെ സാമാന്യമായി കണ്ടുവരുന്ന രോഗലക്ഷണങ്ങളാണ്.

നീണ്ടുനില്‍ക്കുന്ന നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ എക്‌സ്‌റേ പരിശോധനയിലൂടെ കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടതാണ്. നടുവേദനയ്ക്ക് സപ്തസാരം കഷായം, വലിയ രാസ്നാദികഷായം, ഗുഗ്‌നഗുലുതിക്തകം കഷായം, ഷഡ്ധരണചൂര്‍ണം, വലിയസഹചരാദിതൈലം, മഹാമാഷതൈലം എന്നിങ്ങനെയുള്ള ഓഷ ധങ്ങള്‍ വൈദ്യനിര്‍ദ്ദേശാനുസ്ൃതം രോഗാവസ്ഥയ്ക്കനുസരിച്ച് ഉപയോഗിക്കാറുണ്ട്.

വാതഹരങ്ങളായ വലിയസഹചരാദിതൈലം, ധാമ്പന്തരതൈലം, വലിയ നാരായണതൈലം എന്നി വയില്‍ ഏതെങ്കിലും ഒരു തൈലം നടുവിന് വേദനയുള്ള ഭാഗത്തു പുരട്ടി ചൂടുപിടിപ്പിച്ച് വിയര്‍പ്പി ക്കുന്നത് വേദന കുറയാന്‍ നല്ലതാണ്. പച്ചക്കിഴി, പൊടിക്കിഴി തുടങ്ങിയ ചികിത്സകള്‍ നടുവേദന ശമിപ്പിക്കുന്നതാണ്.

പിചു

വാതഹരങ്ങളായ തൈലങ്ങള്‍ കൊണ്ട് പിചു ചെയ്യുന്നത് നടുവേദന കുറയാന്‍ വളരെ നല്ലതാണ്.

പൃഷ്ഠാവസ്തി

അരയ്ക്കുതാഴെ മെലിച്ചില്‍, ശക്തിക്കുറവ്, വേദന എന്നിവയിലെല്ലാം പൃഷ്ഠവസ്തി വൈദ്യനിര്‍ദ്ദേ ശാനുസ്ൃതം ചെയ്യാവുന്നതാണ്. വാതഹരങ്ങളായ തൈലങ്ങള്‍ പൃഷ്ഠവസ്തിക്ക് ഉപയോഗിക്കുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് സൂര്യപ്രകാശം ഏല്‍ക്കുക, ശരീരശക്തിക്ക് അനുസരിച്ച് വ്യായാമം ചെയ്യുക, ഒരേരീതിയില്‍ അധികനേരം ഉരിക്കുന്നത് ഒഴിവാക്കുക, ശരീരഭാരം ഉയരത്തിന് അനുസരിച്ച് ക്രമീകരിക്കുക, ശരീരത്തില്‍ കാത്സൃത്തിന്റെ അളവ് കുറയാ തിരിക്കാന്‍ പാല്‍, ഇലക്കറികള്‍ തുടങ്ങി കാത്സ്യം അധികമുള്ളവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, ഭാരമുള്ള വസ്തുക്കള്‍ പൊക്കുമ്പോള്‍ നടുവിന് ആയാസമുണ്ടാവാതെ നോക്കുക തുടങ്ങിയവ നടുവേദന അനുഭവപ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

കൂടുതല്‍ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ക്കായി ആര്യവൈദ്യശാല ബെംഗളൂരു ബ്രാഞ്ചിലെ ഡോക്ടര്‍മാരെ സമീപിക്കാവുന്നതാണ്.

ബ്രാഞ്ച് ക്ലിനിക്കില്‍ മാനേജരും ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ. സുജിത്ത് എസ്. വാരിയര്‍ (രാവിലെ 11 മണി മുതല്‍ 2 മണി വരെയും ഉച്ചയ്ക്കുശേഷം 3.30 മുതല്‍ 7.30 വരെയും) ഡെപ്യൂട്ടി ഫിസിഷ്യന്‍ ഡോ. ചിത്ര സി. (രാവിലെ 9 മണി മുതല്‍ 1 മണി വരെയും ഉച്ചയ്ക്കുശേഷം 2 മണി മുതല്‍ 6 മണി വരെയും) എന്നിവര്‍ രോഗികളെ പരിശോധിക്കുന്നു.

ഓണ്‍ലൈന്‍ വീഡിയോ കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി വാട്ട്സാപ്പ് നമ്പരായ 9916176000 ല്‍  Hi  എന്ന സന്ദേശമയച്ച് ബുക്ക് ചെയ്യാവുന്നതാണ്.

ഇതിനുപുറമെ പ്രത്യേക പ്രമേഹ ഒ.പി. സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധചികിത്സകനായ ഡോ. എം. രമേഷ് എല്ലാമാസവും രണ്ടാം ശനിയാഴ്ച്ച രോഗികളെ പരിശോധിക്കുന്നു.

കോട്ടയ്ക്കല്‍ ആര്യവൈദൃശാലയുടെ ബെംഗളൂരു ബ്രാഞ്ചില്‍ അഭ്യംഗം, സ്വേദനം, പിഴിച്ചില്‍, ഞവരക്കിഴി, പൊടിക്കിഴി, മഞ്ഞള്‍ക്കിഴി, ഗ്രീവാവസ്തി, ജാനുവസ്തി, പൃഷ്ഠവസ്തി, ഉദ്വര്‍ത്തനം തുടങ്ങിയ ചികിത്സാക്രമങ്ങള്‍ ചെയ്തുവരുന്നു.
രാവിലെ 8 മണിമുതല്‍ വൈകിട്ട 8 മണിവരെയാണ് ചികിത്സാസമയം.

കുട്ടികളുടെ ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിക്കും മാനസികവും ശാരീരികവുമായ സമഗ്രാരോഗ്യത്തിനും സ്വര്‍ണ്ണബിന്ദുപ്രാശം ഉത്തമമാണ്. ഇത് എല്ലാ മലയാള മാസവും പൂയം നക്ഷത്ര ദിവസത്തില്‍ ബ്രാഞ്ചില്‍ ലഭ്യമാണ്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 080-26572955, 56, 57, 9916176000 എന്നീ നമ്പറുകളിലും blorebr@aryavaidyasala.com എന്ന വിലാസത്തില്‍ ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഓഷധങ്ങള്‍ നേരിട്ട വീട്ടില്‍ എത്തിക്കു ന്നതിനും കൊറിയര്‍ ആയി ലഭിക്കുന്നതിനും ഇതേ ഫോണ്‍ നമ്പറുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.