Follow the News Bengaluru channel on WhatsApp

തെണ്ടമുത്ത വൃത്താന്തം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

ഇരുപത്തിയെട്ട്       

തെണ്ടമുത്ത വൃത്താന്തം

അയിലൂര്‍ പാലമൊക്ക് റോഡിലെ പഴയ വീട്ടിലെ ക്ലോക്ക് രാത്രി പത്തടിച്ചു. ശബ്ദം കേട്ട്, ഉറക്കം തൂങ്ങിയ തെണ്ടമുത്തന്‍ ഞെട്ടി ഉണര്‍ന്നു. പത്തു മണിക്കേ നാട് നിദ്ര പൂകിയിരിക്കുന്നു. വേല കഴിഞ്ഞതില്‍ പിന്നെ ഒരു മനുഷ്യകുട്ടിയും തന്നെ തിരിഞ്ഞു നോക്കാന്‍ മിനക്കെട്ടില്ലല്ലോ എന്ന് തെണ്ടമുത്തന്‍ കുണ്ഠിതത്തോടെ ഓര്‍ത്തു. അത് മനുഷ്യസഹജമാണ്. അവനവനു ആവശ്യമുള്ളപ്പോള്‍ എടുത്ത് എഴുന്നെള്ളിച്ചു് അര്‍മാദിക്കും. അത് കഴിഞ്ഞാല്‍ ആലിന്‍ചുവട്ടില്‍. വെയിലും മഴയും എല്ലാം കൊണ്ട് തലയില്‍ കാക്ക തൂറിയതും സഹിച്ചു കാലം കഴിക്കണം.

പണ്ടൊക്കെ തറവാടി നായര്‍ കൊങ്കമങ്കമാര്‍ വരെ മുന്‍പില്‍ വന്നു നിന്ന് സങ്കടമുണര്‍ത്തിച്ചു നായന്മാരുടെ കുരുത്തക്കേടുകള്‍ക്ക് എസ്‌ക്കൂസ് പറഞ്ഞു രണ്ട് ഏത്തമിട്ടിട്ടേ കടന്നു പോകൂ. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. കൊടുങ്ങല്ലൂര്‍ ഭരണിക്കുപോകുന്ന, പൂര തെറിപ്പാട്ട് പാടി, കൂട്ടത്തില്‍ തന്നെയും രണ്ടു തെറി വിളിച്ചിട്ടു പോകുന്ന അരിയക്കോട്ടെ ഞമ്മണ്ടവരൊഴിച്ചാല്‍ സന്ദര്‍ശകര്‍ വളരെ കുറവ്. തന്റെ ജന്മം പാഴായ പോലൊരു തോന്നല്‍. ചിരകാലമായുള്ള ദേശകാവലിനുള്ള കേവല നന്ദി പോലുമില്ലാത്ത നീചന്മാരെ ഓര്‍ത്തു മുത്തന്‍ ലജ്ജിച്ചു തലതാഴ്ത്തി.

തന്നെ അവഗണിക്കുന്ന നാട്ടുകാരെ നേര്‍വഴി കാണിക്കാനുള്ള പോംവഴിയെപ്പറ്റി കുറെ നേരം ചിന്താമഗ്‌നനായി. എന്തായാലും അടിയന്തിരമായി സ്ഥലത്തെ നീചന്മാരുടെ നേതാവ് ആന രാജിയുമായി ഒരു ഡിസ്‌കഷന്‍ നടത്താന്‍ ഉറച്ച തീരുമാനം എടുത്തു. കഴിഞ്ഞ ആഴ്ച ശിങ്കിടി പൂച്ച വിജയന്‍ വഴി ഒരു ശ്രമം നടത്തിയതായിരുന്നു. ലങ്കയില്‍ തറവാട്ട് വീട്ടില്‍ ഒരു കുടുംബ സംഗമത്തിന്റെ തിരക്കിലായിരുന്നു നേതാവ് എന്ന എ ഐ ബി (അയിലൂര്‍ ഇന്റലിജന്‍സ് ബ്യുറോ) ചീഫും ആസ്ഥാന ചാരനുമായ മായപ്പന്റെ റിപ്പോര്‍ട്ടും കിട്ടിയിരുന്നു. സംഗമത്തില്‍ ശാപ്പാട് മെയിന്‍ അജണ്ടയായിരുന്ന കാരണം കുടുംബത്തിലെ സാപ്പാട്ടുരാമന്മാരും രാമിമാരും മാത്രമായിരുന്നു ക്ഷണിക്കപ്പെട്ടവര്‍. കല, സാഹിത്യം, സംഗീതം ഇത്യാദികളില്‍ വാസനയുള്ള സര്‍ഗ്ഗാദ്മക നീചന്മാരെ അനഭിമതരായി കാണണമെന്നും അവരെ സംഗമവേദിയുടെ ഏഴയലത്തു പോലും കണ്ടുപോകരുതെന്നും കമ്മിറ്റി തീരുമാനമുണ്ടായിരുന്നത്രെ. വി കെ എന്‍ സ്ലാങ്ങില്‍ ‘പാം പറ’ എന്ന് മനസ്സില്‍ പറഞ്ഞു മുത്തന്‍ വീണ്ടും മുറിഞ്ഞ ചിന്തകള്‍ കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങി.

ഈയിടെ നാട്ടു പട്രോളിംഗിന് ഇറങ്ങാന്‍ ഒരു മടി പോലെ. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. അതുകൊണ്ടു കുറേനാളായി രാത്രി സര്‍കീറ്റ് ഇല്ലെന്നു തന്നെ പറയാം.

അല്ലെങ്കിലും നാട്ടില്‍ കൃഷിയൊക്കെ അന്യം നിന്നകാരണം പഴയ പോലെ കാവലിന്റെ ആവശ്യമില്ല. പിന്നെ തറവാടുകളൊക്കെ ക്ഷയിക്കുകയും ചോരത്തിളപ്പുള്ള പിള്ളേരൊക്കെ നാടുവിടുകയും ചെയ്തപ്പോള്‍ ദേശത്തെ വീടുകളിലെ പണ്ടവും പണവുമെല്ലാം ബാങ്ക് ലോക്കറുകളിലേക്കു മാറ്റിയ കാരണം കള്ളന്മാരും പണി ഉപേക്ഷിച്ചു. പിന്നെ ആരെ പേടിപ്പിക്കാനായാണ് രാത്രി പ്രച്ഛന്ന വേഷം കെട്ടുന്നത് എന്ന ചോദ്യം ബാക്കിയായി. എന്തായാലും കുലത്തൊഴില്‍ മറക്കരുതല്ലോ എന്നോര്‍ത്ത് ഹോളിവുഡ് കൗ ബോയ് സ്‌റ്റൈലില്‍ ക്ലിന്റ് ഈസ്‌ററ് വുഡായി പരകായ പ്രവേശം നടത്തി. കാലത്തിനൊത്തു കോലം മാറണമല്ലോ. ആല്‍ തറയില്‍ നിന്നിറങ്ങി പുഴപ്പാലം വരെ നടന്നു വരാനായി ഇറങ്ങി. രാമന്‍ നായരുടെ ചായക്കടയില്‍ വെളിച്ചം കണ്ടു. ഒന്ന് കയറി നോക്കാമെന്നു വെച്ച് നടന്നപ്പോള്‍ കടയിലെ ചൊക്കി നായ കടമ നിവഹിക്കുക എന്ന മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒന്ന് മോങ്ങി തിരിഞ്ഞു കിടന്നു. പാതി ചാരിയ വാതിലിന് പുറകെ മുണ്ടിന്‍ കോന്തല കൊണ്ട് മാറുമറച്ച കല്യാണ്‍ടി ചേച്ചി പിച്ചക്കാര്‍ ശനിയാഴ്ച കാലത്തു വരണമെന്ന് കിളിമൊഴി നടത്തി. കിളിയൊച്ച തൃണവല്‍ക്കരിച്ച ഉഗ്രന്‍ ഉമ്മറപ്പടി കയറി തുറന്നുവെച്ച വാതിലില്‍ കൂടി അകത്തു കയറി. രാമന്‍ നായര്‍ ക്യാഷ് കൗണ്ടറിലിരുന്നു് അന്നത്തെ കച്ചവടത്തിന്റെ നോട്ടും ചില്ലറയും എണ്ണിതിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു. ഇടയ്ക്കു പുത്തന്‍ നോട്ടു കിട്ടിയാല്‍ പോത്തുംകണ്ണന്‍ കടലാസ് മണക്കുന്ന പോലെ ഘ്രാണിക്കും.
മുത്തന് ഒരു കുസൃതി തോന്നി. രജനി സ്‌റ്റൈലില്‍ അരയിലെ പിസ്റ്റള്‍ എടുത്തു നായര്‍ക്ക് നേരെ ചൂണ്ടി ഹാന്‍ഡ്സ് അപ്പ് പറഞ്ഞു. നായര്‍ മാട്ടുക്കാരനെ ഒന്ന് നോക്കി പറഞ്ഞു.

‘ഡാ പാവി വേണ്‍ട്ര. അത് പൊട്ടുവെട ചെക്കാ. മാറ്റിപ്പിടി’.

മുത്തന്‍ ഒരു നിമിഷത്തേക്ക് ഇതികര്‍ത്തവ്യതാമൂഡനായി.

⏹️അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി
വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്-ചാര്‍വാക ദര്‍ശനം
വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല്-നാടക സ്മരണകൾ
വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച്-യാത്രയിലെ രസഗുള
വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്-ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്-കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്-ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ്-കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌-ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

കഥ പത്തൊമ്പത്- ആരാന്റെ മാവിലെ മാങ്ങ
വായിക്കാം⏩

ആരാന്റെ മാവിലെ മാങ്ങ

കഥ ഇരുപത് –ചിരിക്കാം കുലുങ്ങരുത്
വായിക്കാം⏩

ചിരിക്കാം കുലുങ്ങരുത്

കഥ ഇരുപത്തിയൊന്ന് –റോസിയുടെ എലിവേട്ട

വായിക്കാം⏩

റോസിയുടെ എലിവേട്ട

കഥ ഇരുപത്തിരണ്ട് -അച്ഛേമയുടെ ചായ

വായിക്കാം⏩

അച്ഛേമയുടെ ചായ

 

കഥ ഇരുപത്തിമൂന്ന് -ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

വായിക്കാം⏩

ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

കഥ ഇരുപത്തിനാല്-ഒരു ദുബായ് കത്തിന്റെ കഥ

വായിക്കാം⏩

ഒരു ദുബായ് കത്തിന്റെ കഥ

കഥ ഇരുപത്തിയഞ്ച്-കൾച്ചറൽ ഗ്യാപ്

വായിക്കാം⏩

കൾച്ചറൽ ഗ്യാപ്

കഥ ഇരുപത്തിയാറ്-അങ്കുച്ചാമി ദി ഗ്രേറ്റ്

വായിക്കാം⏩

അങ്കുച്ചാമി ദി ഗ്രേറ്റ്

കഥ ഇരുപത്തിയേഴ് -അപ്പുക്കുട്ടന്റെ സൗദിവിലാപം

വായിക്കാം⏩

അപ്പുക്കുട്ടന്റെ സൗദിവിലാപം

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.