Follow the News Bengaluru channel on WhatsApp

മൈസൂരു റോഡ്- കെങ്കേരി മെട്രോ പാത ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനില്‍ ദീര്‍ഘിപ്പിച്ച മൈസൂരു റോഡ്- കെങ്കേരി പാതയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഏറെനാള്‍ നീണ്ട കാത്തിരിപ്പനൊടുവില്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി പാത ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മറ്റ് ജനപ്രതിനിധികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.

ജൂണില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ജൂലൈ മാസത്തോടെ സര്‍വീസ് ആരംഭിക്കാനായിരുന്നു ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. രണ്ടാഴ്ച മുമ്പ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷന്‍ പരിശോധന പൂര്‍ത്തിയാക്കിയതോടെയാണ് സര്‍വീസിന് അനുമതി ലഭിച്ചത്.

ബൈയ്യപ്പനഹള്ളി മുതല്‍ മൈസൂരു റോഡ് വരെ നിലവിലുള്ള പാതയാണ് കെങ്കേരിവരെ ദീര്‍ഘിപ്പിച്ചത്. മൈസൂരു റോഡ് മുതല്‍ കെങ്കേരി വരെ 6.2 കിലോമീറ്ററാണ് പുതിയ പാതയുടെ ദൈര്‍ഘ്യം. നയന്ദനഹള്ളി, രാജരാജേശ്വരി നഗര്‍, ജ്ഞാനഭാരതി, പട്ടണഗരെ, മൈലസാന്ദ്ര, കെങ്കേരി ബസ് ടെര്‍മിനല്‍ എന്നിവയാണ് പാതയിലെ മറ്റു സ്റ്റേഷനുകള്‍. നമ്മ മെട്രോയുടെ രണ്ടാംഘട്ട വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

നിലവില്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റോഡുകളിലൊന്നാണ് മൈസൂരുറോഡ്. പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ മൈസൂരു റോഡിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ ഓടിത്തുടങ്ങുന്നതോടെ കെങ്കേരിയില്‍നിന്ന് നഗരകേന്ദ്രത്തിലേക്കുള്ള യാത്രാസമയത്തില്‍ 45 മിനിറ്റെങ്കിലും ലാഭിക്കാന്‍ കഴിയും.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.