Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ആറുമുതല്‍ എട്ടുവരെ ക്ലാസുകള്‍ തുറക്കാന്‍ വിദഗ്ധ സമിതിയുടെ നിർദേശം

ബെംഗളൂരു: കര്‍ണാടകയിൽ ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്കൂളുകൾ തുറക്കാൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി നിർദേശം നൽകി. സെപ്റ്റംബര്‍ 13 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങാമെന്നാണ് സമിതി സർക്കാറിന് നിർദേശം നൽകിയത്.

ആഗസ്ത് 13 മുതൽ സംസ്ഥാനത്ത് 9,10 ക്ലാസുകൾക്കും പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്കും ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച കൂടി നിരീക്ഷിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആറു മുതൽ എട്ട് ക്ലാസുകൾക്കും അനുമതി നൽകാമെന്നാണ് സമിതി അറിയിച്ചത്.

പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്താത്തതിനാല്‍ താഴ്ന്ന ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കും നേരിട്ട് സ്‌കൂളിലെത്താനുള്ള സൗകര്യമൊരുക്കുന്നതില്‍ തടസങ്ങളില്ലെന്നാണ് സാങ്കേതിക സമിതിയുടെ വിലയിരുത്തല്‍. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.

നേരിട്ട് ക്ലാസുകള്‍ തുടങ്ങിയ സ്‌കൂളുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യാന്‍ കോവിഡ് സാങ്കേതിക ഉപദേശക സമിതി തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ എട്ടിന് നടക്കുന്ന സമിതിയുടെ പ്രത്യേക യോഗത്തില്‍ സ്‌കൂളുകളിലെ സാഹചര്യം വിശദമായി ചര്‍ച്ചചെയ്യുമെന്നാണ് സൂചന. ഇതിനുശേഷമായിരിക്കും താഴ്ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ക്ലാസ് തുടങ്ങുന്നത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.