Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലെ സ്‌കൂളുകളില്‍ ആറു മുതല്‍ ഏട്ടുവരെ ക്ലാസുകള്‍ സെപ്തംബര്‍ ആറ് മുതല്‍ തുടങ്ങും

ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളില്‍ ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ സെപ്തംബര്‍ ആറു മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് രോഗ വ്യാപനം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് സ്‌കൂളുകള്‍ തുറക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാങ്കേതിക ഉപദേശക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുത്തത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് അവസാനം മുതല്‍ക്കാണ് സ്‌കൂളുകള്‍ അടച്ചിട്ടത്. സംസ്ഥാനത്തെ രോഗ സ്ഥിരീകരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടായതോടെ ആഗസ്ത് 23 മുതല്‍ ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഒരു മാസത്തിന് ശേഷം തീരുമാനമുണ്ടാകും.

Key Topic : Karnataka: Classes for standard 6 to 8 to reopen on September 6


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.