കന്നഡ ഭാഷയെ അവഗണിച്ചതിന് മന്ത്രി സുനില്‍ കുമാര്‍ നമ്മ മെട്രോയ്ക്ക് നോട്ടീസ് നല്കി
ബെംഗളൂരു: ഉദ്ഘാടന ചടങ്ങില്‍ കന്നഡ ഭാഷയെ അവഗണിച്ചതിന് മന്ത്രി സുനില്‍ കുമാര്‍ നമ്മ മെട്രോയ്ക്ക് നോട്ടീസ് നല്കി. മൈസൂരു റോഡിനും കെങ്കേരിക്കുമിടയില്‍ വിപുലീകരിച്ച ബെംഗളൂരു മെട്രോ ലൈനിന്റെ സൈന്‍ബോര്‍ഡുകളില്‍ കന്നഡ ഉപയോഗിക്കുന്നത് നിര്‍ബന്ധമാണ്. നമ്മുടെ സ്വന്തം ഭാഷയെ അപമാനിക്കുന്ന ഏത് പ്രവൃത്തിയും ക്ഷമിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി.
ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സുനില്‍ കുമാര്‍ നിര്‍ദ്ദേശം നല്കി. 7.53 കിലോമീറ്റര്‍ നീളമുള്ള ഈ പാത കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
നമ്മ മെട്രോ പദ്ധതിയില്‍ നായന്ദനഹള്ളി, ആര്‍ആര്‍ നഗര്‍, ജ്ഞാനഭാരതി, പട്ടങ്കേരെ, കെങ്കേരി ബസ് ടെര്‍മിനല്‍, കെങ്കേരി എന്നീ ആറ് സ്റ്റേഷനുകളുണ്ട്. ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ (ബിഎംആര്‍സിഎല്‍) കണക്ക് പ്രകാരം ദിവസവും 75,000 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യനാകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.