Follow the News Bengaluru channel on WhatsApp

2020ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2020ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടിയായി അശ്വതി ശ്രീകാന്തിനേയും നടനായി ശിവജി ഗുരുവായൂരിനേയും തെരഞ്ഞെടുത്തു. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം  സീരിയലിലെ അഭിനയത്തിനാണ് അശ്വതിക്ക്‌ അവാർഡ്‌. ഫ്ളവേഴ്സിലെ ‘കഥയറിയാതെ’ എന്ന പരമ്പരയാണ്‌ ശിവജിക്ക്‌ അവാർഡ്‌ നേടികൊടുത്തത്‌.

ഇത്തവണ പ്രത്യേക ജൂറി പരാമര്‍ശം ഉള്‍പ്പെടെ 49 പേരാണ് അവാര്‍ഡിന് അര്‍ഹരായത്. കഥാവിഭാഗത്തില്‍ 21 കാറ്റഗറികളിലായി ഇരുപത് പേരും കഥേതര വിഭാഗത്തില്‍ 18 കാറ്റഗറികളിലായി 28 പേരും പുരസ്‌കാരം നേടി. രചനാവിഭാഗത്തില്‍ മികച്ച ലേഖനത്തിനുള്ള പുരസ്‌കാരം ആണ് നല്‍കിയത്.

2020ലെ സംസ്ഥാന അവാര്‍ഡിന് അര്‍ഹരായവര്‍:റെജില്‍ കെ.സി സംവിധാനം ചെയ്ത ‘കള്ളന്‍ മറുത’ മികച്ച ടെലിഫിലിമിനുള്ള പുരസ്‌കാരം നേടി. മികച്ച ടിവി ഷോയായി ‘റെഡ്കാര്‍പ്പറ്റ്’ തിരഞ്ഞെടുത്തു. മറിമായമാണ് മികച്ച കോമഡി പ്രോഗ്രാം. ആണ്‍ വിഭാഗത്തില്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്ബൂട്ടിയും (അക്ഷരത്തെറ്റ്, സൂര്യകാന്തി) പെണ്‍ വിഭാഗത്തില്‍ മീരയും (കഥയറിയാതെ, കൂടത്തായി) പുരസ്‌കാരം നേടി.

ചക്കപ്പഴം സീരിയലിലെ പ്രകടനത്തിന് അശ്വതി ശ്രീകാന്ത് മികച്ച നടിയായി. രണ്ടാമത്തെ നടിയായി ശാലു കുര്യനെ (കഥയറിയാതെ) തിരഞ്ഞെടുത്തു. ഇതേ സീരിയലിലെ അഭിനയത്തിന് ശിവജി ഗുരുവായൂര്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി. നടന്‍ റാഫിയാണ് (ചക്കപ്പഴം-സുമേഷ്) മികച്ച രണ്ടാമത്തെ നടന്‍. ഒരിതളിലെ അഭിനയത്തിന് ഗൗരി മീനാക്ഷി മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നല്‍കി. ആക്ഷേഹാസ്യ പരിപാടിയായ മറിമായത്തിലെ പ്രകടനത്തില്‍ സലീം ഹസന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹനായി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.