എം.എല്‍.എ ട്രെയിനില്‍ യാത്ര ചെയ്തത് അടിവസ്ത്രം മാത്രം ധരിച്ച്
പട്ന: ജെ.ഡി.യു എം.എല്‍.എ ഗോപാല്‍ മണ്ഡല് ട്രെയിനില്‍ യാത്ര ചെയ്തത് അടിവസ്ത്രം മാത്രം ധരിച്ച്. പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസിലാണ് എം.എല്‍.എ യുടെ ഇത്തരത്തിലുള്ള യാത്ര.
എം.എല്‍.എയുടെ വേഷവിധാനത്തെ സഹയാത്രികനായ പ്രഹ്ളാദ് ചോദ്യം ചെയ്തപ്പോള്‍ അയാളെ അസഭ്യം പറയുകയും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കംബാര്‍ട്മെന്റില്‍ ഉണ്ടായിരുന്നു.
എംഎല്‍എയാണ് എന്നറിയാതെയാണ് താന്‍ ചോദ്യം ചെയ്തതെന്നും എന്നാല്‍ ക്ഷുഭിതനായ ഗോപാല്‍ മണ്ഡല് തന്റെ സഹോദരിയേയും അമ്മയേയും ചേര്‍ത്ത് അസഭ്യം പറയുകയായിരുന്നുവെന്നും പ്രഹ്ളാദ് പറയുന്നു.
അതേസമയം കടുത്ത പ്രമേഹരോഗിയായ എംഎല്‍എ പെട്ടെന്ന് ശൗചാലയത്തില്‍ പോകുന്നതിനിടെ വസ്ത്രം ധരിച്ചില്ലെന്നേയുള്ളൂവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്. വിഷയത്തില്‍ നേരിട്ട് പ്രതികരിക്കാന്‍ എംഎല്‍എ ഇനിയും തയ്യാറായിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.