Follow the News Bengaluru channel on WhatsApp

കാറുകള്‍ രൂപമാറ്റം വരുത്തി ആംബുലന്‍സുകളാക്കി ഓടിക്കുന്നതിന് തടയിടാന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: കാറുകള്‍ രൂപമാറ്റം വരുത്തി ആംബുലന്‍സുകളാക്കി ഓടിക്കുന്നതിന് തടയിടാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചു. കേരളത്തില്‍ നൂറിനും ഇരുന്നൂറിനും ഇടയില്‍ വാഹനങ്ങള്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടെന്നാണ് സൂചന.

കാര്‍ണാടകത്തില്‍ എത്തിച്ചാണു രൂപമാറ്റം വരുത്തുന്നത്. മുന്‍പ് കാറുകള്‍ ആംബുലന്‍സുകളാക്കി മാറ്റിയാല്‍ അവയ്ക്ക് രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നു. എന്നാലിപ്പോള്‍ മറ്റുവാഹനംവാങ്ങി രൂപമാറ്റം വരുത്തിയാല്‍ രജിസ്‌ട്രേഷന്‍ ലഭിക്കില്ല. മറുനാട്ടില്‍നിന്ന് രൂപമാറ്റം വരുത്തി ആലപ്പുഴയില്‍ കൊണ്ടുവന്ന രണ്ടുവാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ നല്‍കിയില്ല. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാതെ ഇനി നിരത്തിലിറക്കാനും സാധിക്കില്ല.

കോവിഡിന്റെ ആദ്യഘട്ടത്തില്‍ ആംബുലന്‍സുകള്‍ക്ക് ആവശ്യം കൂടിയപ്പോള്‍ തത്കാലം ചെറിയവാഹനങ്ങളും ആംബുലന്‍സുകളായി ഓടിക്കാമെന്നു വാക്കാല്‍ നിര്‍ദേശമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് പലരും കാറുകള്‍വാങ്ങി ആംബുലന്‍സുകളാക്കി രൂപമാറ്റം വരുത്തുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.