Follow the News Bengaluru channel on WhatsApp

വടക്കന്‍ കര്‍ണാടകയിലെ സിറ്റി കോര്‍പ്പറേഷന്‍ തിരഞ്ഞടുപ്പ്; ബെളഗാവി സിറ്റി കോര്‍പ്പറേഷന്‍ ബി ജെ പിക്ക്, ഹുബ്ബള്ളി – ധാര്‍വാഡില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല, കല്‍ബുര്‍ഗിയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ഹുബ്ബള്ളി – ധാര്‍വാഡ്, ബെളഗാവി, കലബുര്‍ഗി എന്നിവിടങ്ങളിലെ സിറ്റി കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുൻതൂക്കം.

ഹുബ്ബള്ളി-ധാര്‍വാഡില്‍ ആകെയുള്ള 82 വാര്‍ഡുകളില്‍ 39 വാര്‍ഡുകളില്‍ വിജയിച്ച് ബി.ജെ.പി ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ് 33 വാര്‍ഡുകളിലും ആറ് സീറ്റുകളില്‍ സ്വതന്ത്രന്‍മാരും ജെ.ഡി.എസ് ഒരു സീറ്റിലും ഒവൈസിയുടെ എ.ഐ.എം.ഐ.എം മൂന്ന് സീറ്റിലും വിജയിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായങ്കിലും ബി.ജെ.പിക്ക് ഭരണത്തിലേറാന്‍ മൂന്നംഗങ്ങളുടെ പിന്തുണ കൂടി വേണം.

അതേ സമയം ബെളഗാവിയില്‍ ബി.ജെ.പി. ഭരണ മുറപ്പിച്ചു. ആകെയുള്ളു 58 സീറ്റുകളില്‍ 36 എണ്ണത്തിലാണ് ബി.ജെ.പി. വിജയിച്ചത്. ദശാബ്ദങ്ങളായി ഭരണം നടത്തിയിരുന്ന മഹാരാഷ്ട്ര ഏകീകരണ്‍ സമിതി (എം.ഇ.എസ്) യില്‍ നിന്നാണ് ബിജെപി ഭരണം പിടിച്ചെടുത്തു. കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളും ഒവൈസിയുടെ എ.ഐ.എം.ഐ.എം ഒരു സീറ്റിലും 12 സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു.

കല്‍ബുര്‍ഗി സിറ്റി കോര്‍പ്പറേഷനില്‍ 55 സീറ്റുകളില്‍ 27 എണ്ണം നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസ് സ്വാധീനമുള്ള 23 വാര്‍ഡുകളില്‍ ബിജെപി വലിയ വിജയം നേടി. ജെ.ഡി എസ് നാല് സീറ്റ് നേടി. ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു. ജെ.ഡി എസിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെ അധികാരം പിടിക്കാന്‍ ബി ജെ.പി നീക്കമുണ്ടെന്നാണ് സൂചനകൾ.

ബി.ജെ.പിയുടെ വിജയം സംസ്ഥാനത്തെ ഭരണം ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. തിരഞ്ഞടുപ്പിൽ മികച്ച പ്രകടനമാണ് കോൺഗ്രസ് നടത്തിയതെന്നും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. സെപ്തംബര്‍ 3 നാണ് തിരഞ്ഞടുപ്പ് നടന്നത്. ഫലങ്ങള്‍ ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ല.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.