Follow the News Bengaluru channel on WhatsApp

നിപ്പ; സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍, രോഗലക്ഷണങ്ങളുളള 11 പേരുടെ സാമ്പിള്‍ ഫലം ഇന്നറിയും 

കോഴിക്കോട്: കോഴിക്കോട് നിപ്പ ബാധിച്ച് പന്ത്രണ്ട്കാരന്‍ മരിച്ചതിന് പിന്നാലെ 11 പേര്‍ക്കു രോഗലക്ഷണങ്ങള്‍ പ്രകടമായി. 251 പേരാണ് സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ള 11 പേരുടെ നില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുള്ളവരില്‍ മരിച്ച കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ മറ്റാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. പരിശോധനക്കയച്ച 11 പേരുടെ സാമ്പിള്‍ ഫലം ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിക്കും. മന്ത്രി പറഞ്ഞു. ഇന്നലെ നിപ്പ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

സമ്പര്‍ക്കപട്ടികയില്‍ ഏറെയും ആരോഗ്യ പ്രവര്‍ത്തകരാണെന്ന കാര്യം ഏറെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ്. സമ്പര്‍ക്കപ്പട്ടികയില്‍പെട്ട 251 പേരില്‍ 51 പേര്‍ ഉയര്‍ന്ന രോഗ്യ സാധ്യതയുള്ളവരാണ്. 38 പേര്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. പൂനെയില്‍ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോട് എത്തി സാമ്പിള്‍ ട്രൂനാറ്റ് അടക്കമുള്ള പരിശോധനക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ മൃഗസംരക്ഷണ വകുപ്പ് രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ നിന്നും റമ്പൂട്ടാന്‍ പഴങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെ ആടിന്റെ സ്രവങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതിന് പുറമേ ഭോപാലില്‍ നിന്നുള്ള വിദഗ്ധ സംഘം ബുധനാഴ്ച കോഴിക്കോട് എത്തും. സംസ്ഥാനതലത്തില്‍ നിപ്പ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ചികിത്സാ മേല്‍നോട്ടത്തിനായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്.

Key Words: Nipah: 251 people in contact list, sample results of people with symptoms will be known today

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.