Follow the News Bengaluru channel on WhatsApp

ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ ലിമിറ്റഡ്

ന്യൂഡൽഹി: ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ ലിമിറ്റഡ് ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നു. വസ്ത്രങ്ങള്‍ അലക്കുന്നതിനുള്ള സോപ്പു പൊടി, സൗന്ദര്യ വര്‍ദ്ധക സോപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വിഭാഗങ്ങളിലാണ് വില വര്‍ദ്ധിപ്പിക്കുന്നത്.സോപ്പു പൊടിയുടെ വിഭാഗത്തില്‍ എച്ച്യുഎല്‍ വീല്‍ സോപ്പ് പൊടിയുടെ അരക്കിലോയുടെയും ഒരു കിലോയുടെയും പാക്കുകളുടെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഏകദേശം 3.5 ശതമാനമാണ് വില കൂടിയത്. നേരത്തെ 28 രൂപ വിലയുണ്ടായിരുന്ന 500 ഗ്രാം പായ്ക്കിന് ഇനി മുതല്‍ 29 രൂപ നല്‍കേണ്ടി വരും. അതുപോലെ തന്നെ നേരത്തെ 56-57 രൂപ വിലയുണ്ടായിരുന്ന ഒരു കിലോയുടെ പായ്ക്കിന് ഇനി മുതല്‍ 58 രൂപയും നല്‍കേണ്ടി വരും. കമ്പനിയുടെ മറ്റൊരു ഉത്പന്നമായ റിന്‍ സോപ്പു പൊടിയിലും സമാനമായ വിലക്കയറ്റം കാണപ്പെടുന്നു. മുന്‍പ് ഒരു കിലോ റിന്‍ സോപ്പ് പൊടിയുടെ വില 77 രൂപയായിരുന്നു എങ്കില്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ 82 രൂപയാണ് നല്‍കേണ്ടി വരിക.

ചെറിയ പായ്ക്കുകളില്‍ ലഭിച്ചിരുന്ന സോപ്പ് പൊടിയുടെ അളവും കമ്പനി കുറച്ചിട്ടുണ്ട്. റിന്നിന്റെ വിലയിലെ മൊത്തത്തിലുള്ള വര്‍ദ്ധനവ് ഏതാണ്ട് 6-7 ശതമാനമാണന്നാണ് കണക്കാക്കപ്പെടുന്നത്. സര്‍ഫ് എക്‌സലിന്റെ ഒരു കിലോഗ്രാമിന്റെ പായ്ക്കിന് 14 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. സൗന്ദര്യ വര്‍ദ്ധക സോപ്പുകട്ടകളായ ലക്‌സ്, ലൈഫ്‌ബോയി തുടങ്ങിയവയുടെയും വില കൂടിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.