Follow the News Bengaluru channel on WhatsApp

റോഡിലെ കുഴിയില്‍ വീണ് സ്‌ക്കൂട്ടര്‍ യാത്രക്കാരനായ അംഗപരിമിതന് ദാരുണാന്ത്യം

ബെംഗളൂരു: മുചക്ര സ്‌കൂട്ടര്‍ ഓടിക്കവേ റോഡിലെ കുഴിയില്‍ വീണ് അംഗപരിമിതനായ 75 കാരന് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി സര്‍.എം. വിശ്വേശ്വരയ്യ ലേ ഔട്ട് ഫോര്‍ത്ത് ബ്ലോക്കിലെ മംഗനഹള്ളിയിലാണ് അപകടം. മൈക്കോ ലേ ഔട്ട് സ്വദേശിയായ ഖുര്‍ഷിദ് അഹമ്മദാണ് മരിച്ചത്.

മഴയെ തുടര്‍ന്ന് റോഡിലെ കുഴില്‍ വെള്ളം നിറഞ്ഞിരിക്കുകയായിരുന്നു. ഇത് വഴി എത്തിയപ്പോൾ മുന്നിലെ കുഴി ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ സ്‌കൂട്ടറിന്റെ മുന്‍ ചക്രം കുഴിയില്‍ വീണ് പെട്ടെന്ന് താഴ്ന്നു പോകുകയും ഖുര്‍ഷിദ് റോഡില്‍ തെറിച്ചു വീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഒരു വര്‍ഷം മുമ്പ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴി ശരിയാം വിധം അടക്കാത്തതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കാമാക്ഷി പാളയ ട്രാഫിക്ക് പോലീസ് കേസെടുത്തു.

Key Topic : Physically Handicapped Man Dies In Pothole Related Accident Bengaluru

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.