Follow the News Bengaluru channel on WhatsApp

ഭക്ഷണത്തിൽ മയക്കുമരുന്ന്​ കലർത്തി നഴ്​സിങ്​ വിദ്യാർഥിനിയെ സുഹൃത്ത്​ ബലാത്സംഗം ചെയ്​തു

ഭോപാൽ: മയക്കുമരുന്ന്​ കലർത്തി നഴ്​സിങ്​ വിദ്യാർഥിനിയെ സുഹൃത്ത്​ ബലാത്സംഗം ചെയ്യുകയും വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പരാതി. മധ്യപ്രദേശിലെ ഭോപാൽ നിഷാത്ത്​പുര പ്രദേശത്ത് ആഗസ്റ്റ്​ 14നാണ്​ സംഭവം.

നഴ്​സിങ്​ വിദ്യാർഥിനിയായ 26 കാരിയെ കാറിൽ കോളജിൽ കൊണ്ടുവിടാമെന്ന്​ പറഞ്ഞാണ് പ്രതി ക്രൂരത കാട്ടിയത്. യാത്രാമധ്യേ വാങ്ങിയ ഭക്ഷണത്തിൽ പ്രതി മയക്കുമരുന്ന്​ കലർത്തി. ഭക്ഷണം കഴിച്ച ശേഷം പാതി മയക്കത്തിലായ യുവതിയെ വാടകക്ക്​ താമസിക്കുന്ന കെട്ടിടത്തിലെത്തിച്ച്​ പ്രതി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

വിഡിയോ കാണിച്ച്​ പ്രതി ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ യുവതി സംഭവം മാതാപിതാക്കളോട്​ വെളിപ്പെടുത്തുകയായിരുന്നു. ശേഷം മാതാപിതാക്കൾക്കൊപ്പമെത്തി അൽജാപൂർ പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകി. അൽജാപൂർ പൊലീസ് കേസ്​ നിഷാത്ത്​പുര സ്​റ്റേഷനിലേക്ക്​ കൈമാറി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്​. പ്രതിയുടെ താമസസ്​ഥലത്ത്​ പൊലീസ്​ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.