Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ നാലായിരത്തോളം അനധികൃത ജലവിതരണ കണക്ഷനുകള്‍ കണ്ടെത്തി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഇടങ്ങളിലായി നാലായിരത്തോളം അനധികൃത ജല വിതരണ കണക്ഷനുകള്‍ കണ്ടെത്തിത്തിയതായി ബെംഗളൂരു ജല-വിതരണ മലിനജല ബോര്‍ഡ് (ബി. ഡബ്ലൂ.എസ്.എസ്.ബി). വാട്ടര്‍ മീറ്റര്‍ ഉപയോഗിക്കാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ഒരു അംഗീകൃത കണക്ഷനില്‍ നിന്നും നിയമവിരുദ്ധമായി ചെറു കണക്ഷനുകള്‍ സ്ഥാപിച്ചുമാണ് പലരും അനധികൃതമായി ജലമോഷണം നടത്തുന്നതെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

അനധികൃത ജല ഉപഭോഗം കണ്ടെത്താന്‍ രണ്ടു മാസം മുമ്പാണ് ബോര്‍ഡ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചത്. ആഗസ്ത് അവസാനത്തോടെ നഗരത്തിലെ വിവിധ സോണുകളിലായി 3774 ഓളം അനധികൃത ബൈപാസ് കണക്ഷനുകളാണ് കണ്ടെത്തിയത്. നിലവില്‍ ബോര്‍ഡിനു കീഴില്‍ ബെംഗളൂരു കോര്‍പ്പറേഷനില്‍ 10.34 ലക്ഷം വാട്ടര്‍ കണക്ഷനുകളാണുള്ളത്. നിയമവിരുദ്ധമായി കണക്ഷന്‍ സ്ഥാപിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് ബി.ഡബ്ല്യൂ.എസ്.എസ്.ബി. അധികൃതര്‍ പറഞ്ഞു. എല്ലാ മാസവും ഇത്തരത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.