Follow the News Bengaluru channel on WhatsApp

യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബെംഗളൂരുവിലെത്തുന്നവരുടെ എണ്ണത്തിൽ വൻകുറവ്

ബെംഗളൂരു: യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബെംഗളൂരുവിലെത്തുന്നവരുടെ എണ്ണത്തിൽ വൻകുറവ്. കേരളത്തിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഒക്ടോബർ അവസാനം വരെ കേരളത്തിലേക്കും തിരിച്ചും യാത്ര ഒഴിവാക്കാൻ കർണാടക സർക്കാർ നിർദേശിച്ചിരുന്നു.

എന്നാൽ അന്തസ്സംസ്ഥാന ബസ് സർവീസുകൾ മുടങ്ങിയിരുന്നില്ല. ബുധനാഴ്ച കർണാടക ആർടിസി കേരളത്തിലേക്ക് 15 സർവീസുകൾ നടത്തി. യാത്രക്കാർ കുറവാണെങ്കിലും സർവീസുകൾ റദ്ദാക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

കേരള ആർടിസി ദിവസേന എട്ടു ബസുകൾ വീതം സർവീസ് നടത്തുന്നുണ്ട്. യാത്രാനിയന്ത്രണമുണ്ടെങ്കിലും സർവീസുകൾ റദ്ദാക്കിയിട്ടില്ല. വാരാന്ത്യങ്ങളിൽ യാത്രക്കാർ കൂടുതലുണ്ടെങ്കിലും ഇട ദിവസങ്ങളിൽ മിക്ക ബസുകളിലും പകുതിയിൽ താഴെ യാത്രക്കാരേയുള്ളൂ. കേരളത്തിലേക്കുള്ള തീവണ്ടികളും പതിവുപോലെ സർവീസ് നടത്തുന്നുണ്ട്.കേരളത്തിലേക്ക് പോയാൽ തിരിച്ചു വരുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഓർത്താണ് പലരും യാത്ര ഒഴിവാക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.