Follow the News Bengaluru channel on WhatsApp

സാധനങ്ങള്‍ വാങ്ങിയതിന്റെ തുക ഫോണ്‍ പേ വഴി നല്‍കിയതായി കടയുടമയെ തെറ്റിധരിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി

ബെംഗളൂരു: കടയിലെത്തി 1,06,000 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ശേഷം ഫോണ്‍പേ വഴി തുക നല്‍കിയതായി കടയുടമയെ തെറ്റിധരിപ്പിച്ച് കടന്നു കളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. ബസവേശ്വര നഗര്‍ രാജ മാര്‍ക്കറ്റിലെ കടയുടമയായ ടി.എ. സുരേഷിന്റെ പരാതിയിൽ കനകപുര സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാർഥിയുമായ പ്രശാന്ത് എന്ന 23 കാരനെയാണ് വെസ്റ്റ് സിഇഎന്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 14 നാണ് കേസിന് ആസ്പദമായ സംഭവം. വെള്ളി പാത്രങ്ങള്‍ വാങ്ങാനായി സുരേഷിന്റെ കടയില്‍ എത്തിയ പ്രശാന്ത് 1,06,000 രൂപയുടെ പാത്രങ്ങള്‍ വാങ്ങി. ബില്‍ തുകയിലേക്ക് 56,000, 50,000 എന്നിങ്ങനെ രണ്ട് തവണകളായി മൊബൈല്‍ ഫോണ്‍ വഴി കടയിലെ ഫോണ്‍ പേ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും അതിന്റെ സന്ദേശങ്ങള്‍ കടയുടമയായ സുരേഷിനെ കാണിക്കുകയും ചെയ്തു. സാധനങ്ങളുമായി പ്രശാന്ത് കടകയില്‍ നിന്നും തിരിച്ചു പോയതിനു ശേഷം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സുരേഷ് ചതി മനസിലാക്കിയത്. തുടര്‍ന്ന് കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 10 ഗ്രാം സ്വര്‍ണം, ഒന്നര കിലോ തൂക്കം വരുന്ന വെള്ളി വസ്തുക്കള്‍, ക്യാമറ എന്നിവ അടക്കം 2 ലക്ഷത്തോളം രൂപയുടെ വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. രാമമൂര്‍ത്തി നഗറിലെ സ്വര്‍ണ കടയിലും, വിജയനഗരയിലെ ക്യാമറകള്‍ വില്‍ക്കുന്ന ഒരു കടയിലും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.