Follow the News Bengaluru channel on WhatsApp

തെലുങ്ക് സിനിമാതാരം സായ് ധരം തേജിന് പരിക്ക്

ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം സായ് ധരം തേജിന് ബൈക്കപകടത്തിൽ പരിക്കേറ്റു. ഹൈദരാബാദിലെ മധപൂർ കേബിൾ പാലത്തിലൂടെ സ്പോർട്സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം ഉണ്ടായത്. അമിതവേ​ഗമാണ് അപകട കാരണമെന്നാണ് പോലീസ് അറിയിക്കുന്നത്. അപകടത്തെ തുടർന്ന് ബോധക്ഷയം സംഭവിച്ച നടനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന താരം അപകടനില തരണം ചെയ്തു. ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും സഹോദരി വിജയ ദുർ​ഗയുടെ മകനാണ് സായ്. താരങ്ങളായ ചിരഞ്ജീവി, അല്ലു അരവിന്ദ്, വരുൺ തേജ്, പവൻ കല്യാൺ തുടങ്ങിയവർ സായ് ധരം തേജിനെ ആശുപത്രിയിൽ സന്ദർശിച്ചു.

ദേവ കട്ട സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ‘റിപബ്ലിക്കി’ൻറെ ചിത്രീകരണത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു സായ് ധരം തേജ്.ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രത്തിൽ ജഗപതി ബാബു, രമ്യ കൃഷ്ണൻ, രാഹുൽ രാമകൃഷ്ണ, സായ് ധീന തുടങ്ങിയവരും വേഷമിടുന്നു. ഒക്ടോബർ 10ന് ചിത്രം പ്രദർശനത്തിനെത്തും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.