ബലാത്സംഗത്തിനിരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു
മുംബൈ: സാക്കിനാക്കയിൽ ബലാത്സംഗത്തിനിരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആരോഗ്യനില അതീവ ഗുരുതരമായതിനാൽ യുവതി വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് സാക്കിനാക്കയിലെ ഖൈരാനി റോഡിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ചോരയിൽ കുളിച്ച് അബോധാവാസ്ഥയിൽ കിടന്ന യുവതിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്.
സംഭവത്തിൽ മോഹിത് ചൗഹാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മോഹിത് ചൗഹാനാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തതെന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് കേസിൽ നിർണായകമാണെന്നും പോലീസ് പറഞ്ഞു.
ബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി ആക്രമിച്ചു. ആക്രമണത്തിനുശേഷം ഒരു ടെമ്പോ വാനിൽ യുവതിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.