Follow the News Bengaluru channel on WhatsApp

125 കിലോ ചന്ദനത്തടിയുമായി അഞ്ചു പേര്‍ പിടിയിലായി

ബെംഗളൂരു: ചന്ദനത്തടി കടത്ത് സംഘത്തിലെ അഞ്ചു പേര്‍ ബെംഗളൂരുവില്‍ പിടിയിലായി. വെങ്കടേഷ് (28) ബിസ്‌ക്കറ്റ് വെങ്കിടേഷ (46), രംഗനാഥ് (45), ആഞ്ജനേയലു (42), എന്നിവരും മറ്റൊരാളുമാണ് ഗംഗമ്മ ഗുഡി പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 125 കിലോ ചന്ദനത്തടി പോലീസ് സംഘം കണ്ടെടുത്തു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തില്‍ ജാലഹള്ളിയിലെ വ്യോമസേനാ കേന്ദ്രത്തില്‍ ചന്ദനമരം മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഘം വലയിലായത്. പിടിയിലായ അഞ്ചുപേരില്‍ മൂന്ന് പേര്‍ നേരത്തെ ജയിലിലായിരുന്നു. ജയിലില്‍ നിന്നും പരിചയപ്പെട്ട മറ്റൊരു സംഘവുമായി ചേര്‍ന്നാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ മറ്റു മൂന്ന് പേര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.