രാത്രി കർഫ്യൂ ലംഘിച്ചതിന് അഞ്ച് പേർക്കെതിരെ കേസ്
ബെംഗളൂരു: രാത്രി കർഫ്യൂ ലംഘിച്ചതിന് അഞ്ച് പേർക്കെതിരെ കേസ്. ബെംഗളൂരു ട്രാഫിക് പോലീസാണ് അഞ്ചു യുവാക്കൾക്കെതിരെ സ്വമേധയാ കേസെടുത്തത്. സെപ്റ്റംബർ 11 രാത്രി സദാശിവനഗറിലെ സാങ്കി റോഡിനോട് ചേർന്നുള്ള തെരുവിൽ ആഹ്ലാദയാത്ര നടത്തിയതിനാണ് ദേശീയ ദുരന്തനിവാരണ നിയമപ്രകാരം അഞ്ചംഗ സംഘത്തിനെതിരെ കേസെടുത്തത്.
കാറിന്റെ ഗ്ലാസുകളിൽ നിന്ന് ഇവർ തല പുറത്തേക്ക് നീട്ടുന്നതും നൃത്തം ചെയ്യുന്നതുമടക്കമുള്ള വീഡിയോ സംസ്ഥാനത്ത് വൈറലായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ബെംഗളൂരുവിൽ നിന്നുള്ള ഒരു പ്രമുഖ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ആഡംബര മെർസിഡസ് ബെൻസ് കാറിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്.
ദൃശ്യങ്ങൾ ലഭിച്ചശേഷം സദാശിവനഗർ ക്രൈം ആൻഡ് ട്രാഫിക് പോലീസ് ഉടമയുടെ വസതിയിലെത്തി വാഹനം പിടിച്ചെടുത്തു. യുവാക്കൾ മദ്യപിച്ചിരുന്നോ എന്നതും പരിശോധിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.