മകളെ ജോലി സ്ഥലത്ത് കൊണ്ടു വിട്ട ശേഷം ബൈക്കിൽ മടങ്ങി വരികയായിരുന്ന അച്ഛൻ കാറിടിച്ച് മരിച്ചു

കോട്ടയം: മകളെ ജോലി സ്ഥലത്ത് കൊണ്ടു വിട്ട ശേഷം ബൈക്കിൽ മടങ്ങി വരികയായിരുന്ന അച്ഛൻ കാറിടിച്ച് മരിച്ചു. ചെറിയപറമ്പിൽ സാജു ജോൺ (45) ആണു മരിച്ചത്. പയ്യപ്പാടി –കാഞ്ഞിരത്തുമൂട് റൂട്ടിൽ വെള്ളൂക്കുട്ട പള്ളിക്കു സമീപമായിരുന്നു അപകടം. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറാണ് അപകടം ഉണ്ടാക്കിയത്.

മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ സാജുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ സാജുവിന്റെ ശരീരത്തിലേക്കു കാർ കയറിയതായും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഉടൻ സാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല

മന്ദിരം ആശുപത്രി ജീവനക്കാരിയായ മകൾ സരുണിതയെ ഡ്യൂട്ടിക്കു വിട്ട് മടങ്ങി വരുമ്പോഴായിരുന്നു അപകടം.ഭാര്യ റാണി. മക്കൾ: സംഗീത വിജേന്ദർ, സരുണിത, സാന്ദ്ര. മരുമകൻ: സി.എച്ച്.വിജേന്ദർ (ഹൈദരാബാദ്).


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.