Follow the News Bengaluru channel on WhatsApp

ഒരു ദിവസം 10 കാപ്പി; ഭര്‍ത്താവിന്‍റെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കണമെന്ന് ഭാര്യ

മുംബൈ: ഒരു ദിവസം 10 കാപ്പി, ഇടയ്ക്കിടെ ഭക്ഷണം; ഭര്‍ത്താവിന്‍റെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കണമെന്ന് ഭാര്യ. പ്രമുഖ വ്യവസായ ഗ്രൂപ്പായ ആർ.പി.ജി എന്‍റര്‍പ്രൈസ് ചെയർമാൻ ഹർഷ് ഗോയങ്കയ്ക്കാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍റെ ഭാര്യ കത്തയച്ചത്.

ഈ കത്താണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ ആർ.പി.ജി എന്‍റര്‍പ്രൈസ് ചെയർമാൻ ഹർഷ് ഗോയങ്കയാണ് തന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍റെ ഭാര്യ അയച്ച കത്ത് ട്വിറ്ററില്‍ പങ്കുവച്ചത്.
‘എങ്ങനെയാണ് ഈ കത്തിനോട് പ്രതികരിക്കേണ്ടത് എന്നറിയില്ല’ എന്ന കുറിപ്പോടെയാണ് ഗോയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്.

വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഭർത്താവിനെ എത്രയും പെട്ടന്ന് ഓഫീസിലേക്ക് തിരിച്ചു വിളിക്കണമെന്നാണ് കത്തിലൂടെ ഭാര്യയുടെ ആവശ്യം. അദ്ദേഹത്തെ ദയവായി ഓഫീസിൽ എത്തി ജോലി ചെയ്യാൻ അനുവദിക്കണമെന്നും എല്ലാ കോവിഡ് പ്രോട്ടോക്കോളും അദ്ദേഹം പാലിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. വർക്ക് ഫ്രം ഹോം സംവിധാനം തുടർന്നാൽ തങ്ങളുടെ കുടുംബ ജീവിതം അധികം മുന്നോട്ട് പോവില്ല എന്നാണ് ഭാര്യ പറയുന്നത്.

ഭർത്താവ് ഇപ്പോൾ 10 തവണയാണ് ദിവസവും കാപ്പി കുടിക്കുന്നത്. ഒരു ദിവസം വീട്ടിലെ പല ഇടങ്ങളിലിരുന്നാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. കൂടാതെ ഈ ഇടങ്ങളെല്ലാം അലങ്കോലമാക്കിയാണ് ഭർത്താവ് ജോലി ചെയ്യുന്നത്. ഇടയ്ക്കിടെ ഭക്ഷണം ആവശ്യപ്പെട്ടുകൊണ്ടിരിക്കും. പലപ്പോഴും ഓഫീസിൽ നിന്നും ഫോണ്‍ വരുമ്പോൾ കക്ഷി ഉറക്കം തൂങ്ങുന്നതും സ്ഥിരം കാഴ്ചയാണ് എന്നും ഭാര്യയുടെ കത്തില്‍ പറയുന്നു. തനിക്ക് രണ്ടു കുട്ടികളുണ്ടെന്നും തന്‍റെ സുബോധം വീണ്ടെടുക്കാന്‍ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.